കേരളം

kerala

ETV Bharat / sitara

ദോശമാവ് വാങ്ങിയാല്‍ രണ്ടുണ്ട് ഗുണം! ദോശയും തിന്നാം സ്വര്‍ണ മൂക്കുത്തിയും കിട്ടും... - Gold nose in dosa batter

Gold nose in dosa batter: ദോശ മാവില്‍ സ്വര്‍ണ മൂക്കുത്തി. കേള്‍ക്കാന്‍ നല്ല രസമുണ്ട്‌ അല്ലേ. അതേ, സംഭവം സത്യമാണ്. കൊച്ചിയിലാണ്‌ സംഭവം.

Gold nose in dosa batter  ദോശ മാവില്‍ സ്വര്‍ണ മൂക്കുത്തി
ദോശ മാവില്‍ സ്വര്‍ണ മൂക്കുത്തി...

By

Published : Jan 20, 2022, 12:28 PM IST

കൊച്ചി: Gold nose in dosa batter: ദോശ മാവില്‍ സ്വര്‍ണ മൂക്കുത്തി. കേള്‍ക്കാന്‍ നല്ല രസമുണ്ട്‌ അല്ലേ. അതേ, സംഭവം സത്യമാണ്. കൊച്ചിയിലാണ്‌ സംഭവം. സീരിയല്‍ നടി സൂര്യ താരയ്‌ക്കാണ് ദോശ മാവില്‍ നിന്നും സ്വര്‍ണ മൂക്കുത്തി ലഭിച്ചത്‌.

കടയില്‍ നിന്നും വാങ്ങിയ മാവുമായി നടി വീട്ടില്‍ പോയി... ദോശ ചുട്ടു... കഴിക്കാന്‍ എടുത്തപ്പോഴാണ് ഒരു തിളക്കം നടിയുടെ കണ്ണിലുടക്കിയത്‌. കൈയില്‍ കിട്ടിയ സാധനം ഉരച്ചും നോക്കി.. സംഭവം ഉറപ്പിച്ചു.. സ്വര്‍ണം തന്നെ.. അതേ, സ്വര്‍ണ മൂക്കുത്തി!.

കൊച്ചി ഏരൂരിലെ ഒരു കടയില്‍ നിന്നും തിങ്കളാഴ്‌ച രാത്രിയാണ്‌ നടി ദോശ-ഇഡലി മാവ്‌ വാങ്ങിയത്‌. അറിയപ്പെടുന്ന ഒരു കമ്പനിയുടേതാണ് ഈ മാവ്‌. ദോശ ഉണ്ടാക്കുന്നേരം മൂക്കുത്തി നടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. കഴിക്കാനെടുത്തപ്പോഴാണ് തിളങ്ങുന്ന മൂക്കുത്തി നടി കണ്ടത്‌.

മാവ്‌ പായ്‌ക്ക്‌ ചെയ്‌ത സമയം മൂക്കുത്തി അബദ്ധത്തില്‍ ഊരി വീണതാവുമെന്നാണ് സൂചന. നടിയുടെ കൈയില്‍ കിട്ടിയതിന് പകരം കുട്ടികളുടെയോ മറ്റോ കയ്യിലായിരുന്നു ദോശ കിട്ടിയിരുന്നതെങ്കില്‍ അവര്‍ ശ്രദ്ധിക്കാതെ കഴിക്കുമായിരുന്നെന്നാണ് സൂര്യയുടെ മാതാവ്‌ പ്രതികരിച്ചത്.

Also Read: ഒറ്റദിനം ദശലക്ഷത്തിലേറെ കാഴ്‌ചക്കാര്‍ ; വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി പ്രണവ്‌

ABOUT THE AUTHOR

...view details