കേരളം

kerala

ETV Bharat / sitara

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാകുന്നു - kailas menon

സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം പകരുക. ഫൈനല്‍സ് എന്ന ചിത്രത്തിലാണ് ഈ വരികള്‍ ഗാനമായെത്തുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാകുന്നു

By

Published : Jun 8, 2019, 10:47 PM IST

മലയാളത്തിന്‍റെ സ്വന്തം ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ക്ക് ഈണമിട്ട് പുതുഗാനമായി പിറവി നല്‍കാനൊരുങ്ങി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. മലയാളസിനിമയില്‍ തരംഗമായിരുന്ന അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ എഴുതിത്തന്ന വരികളാണ് പാട്ടായി മാറുന്നതെന്ന് കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അരുണ്‍.പി.ആറിന്‍റെ സംവിധാനത്തില്‍ രജീഷ വിജയന്‍ പ്രധാന കഥാപാത്രമാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലാണ് ഈ വരികള്‍ ഗാനമായെത്തുന്നത്.

ചിത്രത്തിൽ ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തിലാണ് രജിഷ എത്തുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനിവാസ് എന്ന ഗായകന്‍റെ ഭാവപൂര്‍ണമായ ആലാപനത്തില്‍ 'മഞ്ഞു കാലം ദൂരെ മാഞ്ഞു' എന്ന ഗാനം ഒരുപാട് വൈകാതെ ആരാധകര്‍ക്കായി എത്തും.

ABOUT THE AUTHOR

...view details