അങ്കമാലി ഡയറീസിലെ പത്ത് മിനിട്ട് നീളുന്ന ക്ലൈമാക്‌സ് ഒറ്റ ഷോട്ടില്‍ എടുത്ത് വിസ്മയിപ്പിച്ച, ജല്ലിക്കട്ടില്‍ ഓരോ ഷോട്ടിലും പരീക്ഷണങ്ങളുടെ ഘോഷയാത്ര തീര്‍ത്ത നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്വ ഛായഗ്രഹകനായ പ്രതിഭയാണ് ഗിരീഷ് ഗംഗാധരന്‍. ഗപ്പി, അങ്കമാലി ഡയറീസ്, തമിഴ് ചിത്രം സര്‍ക്കാര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഇനി കമല്‍ഹാസന്‍- ലോകേഷ് കനഗരാജ് ചിത്രത്തിനും ക്യാമറ ചലിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന വിക്രം എന്ന ചിത്രത്തിന് വേണ്ടിയാണ് ഗിരീഷ് ക്യാമറ കൈകാര്യം ചെയ്യാന്‍ പോകുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്‍റെ ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരന്‍? - Kamal Haasan movie Vikram
ലോകേഷ് കനഗരാജാണ് വിക്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രഹകന്‍ സത്യന്‍ സൂര്യന്‍ വിക്രത്തിന്‍റെ ക്യാമറാമാനാകും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഷെഡ്യൂള്‍ ഒരുമിച്ചെത്തിയതിനാലാണ് സത്യന്‍ സൂര്യന്‍ വിക്രത്തില്‍ നിന്ന് പിന്മാറിയത്. മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എ.ആര്‍ മുരുഗദോസിന്‍റെ വിജയ് ചിത്രം സര്‍ക്കാരിലൂടെയായിരുന്നു ഗിരീഷിന്‍റെ തമിഴ് അരങ്ങേറ്റം. ചടുലമായ രംഗങ്ങളാണ് ഗിരീഷ് ഗംഗാധരനെ വ്യത്യസ്തനാക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിക്രം എത്തുന്നത്. കമലിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്.
Also read: നാല് പതിറ്റാണ്ട് പഴക്കമുള്ള സൗഹൃദം, മോഹന്‍ബാബുവിനൊപ്പം തലൈവയുടെ ഫോട്ടോഷൂട്ട്