കാര്‍ത്തിക് ജസിയും കൃഷ്‌ണനും മാലിനിയും രഘുവും ലേഖയും; ആസ്വാദകനിലേക്കും പ്രണയം പകരുന്ന കഥയും കഥാപാത്രങ്ങളുമാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രങ്ങൾ. ഗൗതം മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജോഷുവ ഇമൈ പോല്‍ കാക്ക'. ചിത്രത്തിലെ "നാൻ ജോഷുവാ..." ഗാനം റിലീസ് ചെയ്‌തു. വിഗ്നേശ് ശിവന്‍റെ വരികളിൽ കാർത്തിക്കാണ് സംഗീതമൊരുക്കിയിരിക്കുന്നത്. നാൻ ജോഷുവാ എന്ന റൊമാന്‍റിക് ഗാനം ആലാപിച്ചിരിക്കുന്നതും കാർത്തിക്കാണ്.
ആക്ഷനും ത്രില്ലറും പ്രണയവും; ഗൗതം മേനോന്‍റെ പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി - varun rahei
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ജോഷുവ ഇമൈ പോല്‍ കാക്ക' ചിത്രത്തിലെ വീഡിയോ ഗാനമാണ് റിലീസ് ചെയ്‌തത്. വരുൺ, രാഹി, കൃഷ്‌ണ എന്നിവരാണ് ആക്ഷൻ ത്രില്ലർ ചിത്രത്തിലെ പ്രധാന താരങ്ങൾ.
ആക്ഷനും ത്രില്ലറും പ്രണയവും
പപ്പി, വന മകന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ വരുണ്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം റൊമാന്‍റിക്- ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. രാഹി ചിത്രത്തിലെ നായികയായും തമിഴ് നടൻ കൃഷ്‌ണ പ്രതിനായക വേഷത്തിലുമെത്തുന്നു. എസ്.ആർ കതിരാണ് ക്യാമറ. അന്തോണി എഡിറ്റിങ്ങ് നിർവഹിക്കുന്നു. വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ ഇഷാരി കെ. ഗണേഷ് ആണ് ജോഷുവ ഇമൈ പോല്‍ കാക്ക ചിത്രം നിർമിക്കുന്നത്.