തമിഴ് സിനിമയില്‍ വ്യത്യസ്തമായ കഥകളുമായി എത്തി പുതിയ മാനങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്‍റെ സിനിമ ജീവിതത്തിന്‍റെ ഇരുപതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഫെബ്രുവരി 2ന് സ്നേഹവിരുന്ന് ഒരുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ഗൗതമിന് ആശംസകളുമായി എത്തിയത്.
വിഘ്നേഷ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോകളെല്ലാം ഗൗതം തന്‍റെ ഫേസ്ബുക്ക് പേജിലേക്കും ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ അവസാനമായി എത്തിയ ആശംസ വീഡിയോ നടന്‍ സൂര്യയുടെതാണ്. താരത്തിന്‍റെ ആശംസ വീഡിയോക്ക് ഗൗതം നല്‍കിയ കുറിപ്പാണ് ഇപ്പോള്‍ സിനിമാപ്രേമികളില്‍ ആകാംഷ വര്‍ധിപ്പിച്ചിരിക്കുന്നത്. 'സൂര്യാ... ഒരുപാട് നന്ദി... കുറെ നല്ല നിമിഷങ്ങള്‍ താങ്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.... ഉടന്‍ തന്നെ വീണ്ടും ഗിറ്റാറെടുക്കാന്‍ ഞാന്‍ ആവശ്യപ്പെടും' ഇതായിരുന്നു സൂര്യയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഗൗതം കുറിച്ചത്.