Ganesh Kumar visited government hospital: സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ട് രോഷാകുലനായി ഗണേഷ് കുമാര്‍ എംഎല്‍എ. മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച തലവൂർ ആയുര്‍വേദ സർക്കാർ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് ആശുപത്രി അധികൃതരോട് ഗണേഷ് കുമാർ പൊട്ടിത്തെറിച്ചത്. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു ഗണേഷ് കുമാറിന്‍റെ മിന്നല്‍ സന്ദര്‍ശനം.
Ganesh Kumar get angry: സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനതയെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെട്ട ഗണേഷ് കുമാര്‍ ഇവരുടെ മുന്നില്‍ വച്ച് ആശുപത്രി മുറി ചൂലെടുത്ത് തൂത്തുവാരി. ആശുപത്രി മുഴുവന്‍ പരിശോധിച്ച് സ്ഥാപനത്തിലെ പൊടിയും അഴുക്കും അദ്ദേഹം ഓരോന്നായി ചൂണ്ടിക്കാണിച്ചു. വാങ്ങുന്ന ശമ്പളത്തിന് അല്‍പമെങ്കിലും കൂറ് കാണിക്കണമെന്നും താനിപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്‌ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.