കൊവിഡിനെ നിസാരമായി കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍. കൊവിഡ് ബാധിച്ചപ്പോഴത്തെ അനുഭവങ്ങള്‍ വിവരിച്ച് ഗണേഷ് തയ്യാറാക്കിയ വീഡിയോ നടന്‍ ടിനി ടോം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
'രോഗം വന്നവര്‍ക്ക് മനസിലാകും, ചിലര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ കൊവിഡ് വന്നുപോകുമെങ്കിലും ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥ വന്നാല്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റ് രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍, ഒരു മുറിയില്‍ കിടക്കാനേ കഴിയൂ. സഹായത്തിന് ബൈസ്റ്റാന്‍ഡര്‍ പോലും ഉണ്ടാവില്ല.