കേരളം

kerala

ETV Bharat / sitara

കരിയര്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണപ്പെടുത്തിയതായി ഗാല്‍ ഗഡോട്ട് - Joss Whedon films

2017ലിറങ്ങിയ ജസ്റ്റിസ് ലീഗിന്‍റെ ഷൂട്ടിങ് സമയത്ത് സംവിധായകന്‍ ജോസ് വെഡണ്‍ മോശമായി പെരുമാറിയെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ഗാല്‍ ഗഡോട്ട് വെളിപ്പെടുത്തിയത്.

Gal Gadot confirms Joss Whedon threatened her career during Justice League reshoots  കരിയര്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണപ്പെടുത്തിയിരുന്നതായി ഗാല്‍ ഗഡോട്ട്  സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണപ്പെടുത്തിയിരുന്നതായി ഗാല്‍ ഗഡോട്ട്  സംവിധായകന്‍ ജോസ് വെഡണ്‍  സംവിധായകന്‍ ജോസ് വെഡണ്‍ വാര്‍ത്തകള്‍  ജോസ് വെഡണ്‍ ഗാല്‍ ഗഡോട്ട് വാര്‍ത്തകള്‍  ഗാല്‍ ഗഡോട്ട് സിനിമകള്‍  Gal Gadot related news  Gal Gadot films  Joss Whedon news  Joss Whedon films  Gal Gadot Joss Whedon
കരിയര്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണപ്പെടുത്തിയിരുന്നതായി ഗാല്‍ ഗഡോട്ട്

By

Published : May 10, 2021, 8:24 PM IST

ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് സീരിസ്, ജസ്റ്റിസ് ലീഗ്, വണ്ടര്‍ വുമണ്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഗാല്‍ ഗഡോട്ട്. ഇപ്പോള്‍ താന്‍ സിനിമാ മേഖലയില്‍ നിന്നും നേരിട്ട ഒരു ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് ഗാല്‍ ഗഡോട്ട്. തന്‍റെ കരിയര്‍ നശിപ്പിക്കുമെന്ന് ഹോളിവുഡ് സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ഗാല്‍ ഗഡോട്ട് ഇസ്രായേലിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

2017ലിറങ്ങിയ ജസ്റ്റിസ് ലീഗിന്‍റെ ഷൂട്ടിങ് സമയത്ത് സംവിധായകന്‍ മോശമായി പെരുമാറിയെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗാല്‍ ഗഡോട്ട് പറഞ്ഞു. നടിയോട് ജോസ് വെഡണ്‍ മോശമായി പെരുമാറിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കലും ഗാല്‍ ഗഡോട്ട് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. നടി ഇപ്പോഴാണ് വാര്‍ത്തകള്‍ സത്യമാണെന്ന് തുറന്ന് സമ്മതിക്കുന്നത്. നടന്‍ റേ ഫിഷറും ജോസ് വെഡണിന്‍റെ മോശമായ പെരുമാറ്റത്തെ കുറിച്ച്‌ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജോസ് വേഡണിനെതിരെ നിര്‍മാതാക്കളോട് പലതവണ പരാതി പറഞ്ഞിട്ടും നടപടികള്‍ എടുത്തിരുന്നില്ല.

Also read:മലയാളത്തിലേക്ക് തിരിച്ചുവരവിന് സനുഷ , വെളിപ്പെടുത്തി നടി

ABOUT THE AUTHOR

...view details