കേരളം

kerala

ETV Bharat / sitara

'നമ്മുടെ കോഴി മുട്ടയിടുന്നത് മേരിയുടെ വീട്ടിലാണ്'; ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്‍റെ ടീസറെത്തി - സംവിധായകനായ ലാല്‍ ജോസ്

സംവിധായകനായ ലാല്‍ ജോസ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സംഗീത സംവിധായകന്‍ ബിജിബാലിന്‍റെ ‘ബിജിബാല്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

'നമ്മുടെ കോഴി മുട്ടയിടുന്നത് മേരിയുടെ വീട്ടിലാണ്'; ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്‍റെ ടീസറെത്തി

By

Published : Sep 6, 2019, 9:51 PM IST

പേരിലെ പുതുമകൊണ്ട് ശ്രദ്ധേയമായ ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്‍റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. മലയാളത്തിന്‍റെ പ്രിയ സംവിധായകനായ ലാല്‍ ജോസ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സംഗീത സംവിധായകന്‍ ബിജിബാലിന്‍റെ ‘ബിജിബാല്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

‘ബിജിബാൽ ഒഫിഷ്യൽ എന്ന പുതിയ യുട്യൂബ് ചാനൽ ഇതാ സിനിമാപ്രേമികൾക്കായി സമർപ്പിക്കുന്നു. നാവിൽ അലിയുകമാത്രമല്ല ആത്മാവിൽ തൊടുകയും ചെയ്യും ബിജിയുടെ ഈണങ്ങൾ. അറബിക്കഥയിലൂടെ മലയാള സിനിമ സംഗീത സംവിധാനരംഗത്തെത്തിയ ബിജിയുമായി അന്ന് തൊട്ടേ അഴിയാത്ത കൂട്ടാണ്. തന്‍റെ കലയെ അർഥവത്തായ ഇടപെടലുകൾക്കുളള മാധ്യമം കൂടിയാക്കിമാറ്റുന്ന ബിജിയുടെ ഈ പുതിയ ദൗത്യത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആദ്യമായി ഈ ചാനലിലൂടെ പുറത്തിറങ്ങുന്നത് ജിബിറ്റ് ജിനോയ് സംവിധാനം ചെയ്ത ഗാഗുൽത്തയിലെ കോഴിപ്പോര് എന്ന സിനിമയുടെ ടീസറാണ്. സിനിമയ്ക്കും പുതിയ യുട്യൂബ് ചാനലിനും വിജയാശംസകൾ.’ ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ കമ്മട്ടിപ്പാടം,ശങ്കര്‍ ഇന്ദുചൂഡന്‍, അഞ്ജലി നായര്‍, ഷൈനി സാറാ, വീണ നന്ദകുമാര്‍ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പിക് മൂവീസിന്‍റെ ബാനറില്‍ വിജി ജയകുമാര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്. രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ജിനോയ് ജനാര്‍ദ്ദനനാണ്. ബിജിബാലാണ് പശ്ചാത്തല സംഗീതം. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details