ഓസ്കാര്‍ പുരസ്കാരം നേടിയ വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണിന്‍റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒന്നാം ഭാഗത്തിലെ ജനപ്രിയ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. ആദ്യ ഭാഗമൊരുക്കിയ ജെന്നിഫര്‍ ലീയും ക്രിസ് ബക്കുമാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഫ്രോസണിലെ കഥാപാത്രങ്ങളായ അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും ഒലാഫിന് ജോഷ് ഗാദും ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. 2013 ല്‍ റിലീസ് ചെയ്ത ഫ്രോസണിന്‍റെ രണ്ടാം ഭാഗം ഫ്രോസണ്‍ 2 നവംബറിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
ഡിസ്നിയുടെ സൂപ്പർഹിറ്റ് ചിത്രം ഫ്രോസണിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ എത്തി
ഒന്നാം ഭാഗത്തിലെ ജനപ്രിയ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. ആദ്യ ഭാഗമൊരുക്കിയ ജെന്നിഫര്‍ ലീയും ക്രിസ് ബക്കുമാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.
ഡിസ്നിയുടെ സൂപ്പർഹിറ്റ് ചിത്രം ഫ്രോസണിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ എത്തി
ഫ്രോസണിനെ ജനപ്രിയമാക്കിയത് ചിത്രത്തിലെ സംഗീതമായിരുന്നു. മുന്‍ ചിത്രത്തിലെ ഗാനരചയിതാക്കളായ റോബര്‍ട്ട് ലോപസും ക്രിസ്റ്റീന്‍ ആന്‍ഡേഴ്‌സണ്‍ ലോപസും തന്നെയാണ് പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും തൂലിക ചലിപ്പിക്കുന്നത്. ഫ്രോസണിലെ ലെറ്റ് ഇറ്റ് ഗോ എന്ന ഗാനം മികച്ച ഗാനത്തിനുള്ള 2013 ലെ ഓസ്‌കാര്‍ പുരസ്കാരം നേടിയിരുന്നു. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്കാരവും ഫ്രോസണ്‍ തന്നെയായിരുന്നു നേടിയത്.