കേരളം

kerala

ETV Bharat / sitara

മാന്ത്രിക നാദം ടെയ്‌ലര്‍ ഹോക്കിന്‍സ്‌ അന്തരിച്ചു - Foo Fighters share Taylor Hawkins death news

Taylor Hawkins passes away: ടെയ്‌ലര്‍ ഹോക്കിന്‍സ്‌ അന്തരിച്ചു. ഫൂ ഫൈറ്റേഴ്‌സ്‌ ബാന്‍ഡിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടെയ്‌ലറുടെ മരണവാര്‍ത്ത പുറത്തുവിട്ടത്‌.

Taylor Hawkins passes away  ടെയ്‌ലര്‍ ഹോക്കിന്‍സ്‌ അന്തരിച്ചു  Foo Fighters drummer Taylor Hawkins  Foo Fighters share Taylor Hawkins death news  Foo Fighters drummer Taylor Hawkins
മാന്ത്രിക നാദം ടെയ്‌ലര്‍ ഹോക്കിന്‍സ്‌ അന്തരിച്ചു

By

Published : Mar 26, 2022, 3:49 PM IST

Taylor Hawkins passes away: ഫൂ ഫൈറ്റേഴ്‌സ്‌ മാന്ത്രിക നാദം ടെയ്‌ലര്‍ ഹോക്കിന്‍സ്‌ വിടവാങ്ങി. 50 വയസ്സായിരുന്നു. പ്രശസ്‌ത അമേരിക്കന്‍ മ്യൂസിക്‌ ബാന്‍ഡായ ഫൂ ഫൈറ്റേഴ്‌സിലെ ഡ്രമ്മറായിരുന്നു ട്രെയ്‌ലര്‍ ഹോക്കിന്‍സ്‌. ഫൂ ഫൈറ്റേഴ്‌സ്‌ ബാന്‍ഡിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടെയ്‌ലറുടെ മരണവാര്‍ത്ത പുറം ലോകം അറിഞ്ഞത്‌.

Foo Fighters share Taylor Hawkins death news: 'നമ്മുടെ പ്രിയപ്പെട്ട ടെയ്‌ലര്‍ ഹോക്കിന്‍സിന്‍റെ ദാരുണവും അകാലവുമായ നഷ്‌ടത്തില്‍ ഫൂ ഫൈറ്റേഴ്‌സ്‌ കുടുംബം വളരെയധികം ദു:ഖിതരായിരിക്കുന്നു. അദ്ദേഹത്തിന്‍റെ സംഗീത ചൈതന്യവും നിറഞ്ഞ ചിരിയും നമ്മുടെ ഉള്ളില്‍ മായാതെ കിടക്കും.' -ബാന്‍ഡിന്‍റെ ഒദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജില്‍ കുറിച്ചു. 'ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാര്യക്കും കുട്ടികൾക്കും കുടുംബത്തിനും ഒപ്പമുണ്ട്‌. സങ്കൽപ്പിക്കാനാവാത്ത ഈ പ്രയാസകരമായ സമയത്ത് ടെയ്‌ലറുടെ കുടുംബത്തിന്‍റെ സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിക്കണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.' -ബാന്‍ഡിന്‍റെ പ്രതിനിധി സ്‌റ്റീവ്‌ മാര്‍ട്ടിന്‍ ഒരു വിദേശ മാധ്യമത്തോട്‌ പ്രതികരിച്ചു.

അതേസമയം ടെയ്‌ലറുടെ മരണ കാരണം വ്യക്തമല്ല. ടെയ്‌ലര്‍ ഹോക്കിന്‍സിന്‍റെ മരണസമയത്ത്‌ ബാന്‍ഡ്‌ തെക്കേ അമേരിക്കയില്‍ പര്യടനത്തിലായിരുന്നു. ടെയ്‌ലര്‍ ഹോക്കിന്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഹോളിവുഡ്‌ ലോകം. നിരവധി പേര്‍ ടെയ്‌ലറിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്‌.

Foo Fighters drummer Taylor Hawkins: അടുത്തിടെ 2022 മാര്‍ച്ച്‌ 18ന്‌ ചിലിയിലും മാര്‍ച്ച്‌ 20ന്‌ അര്‍ജന്‍റീനയിലും ഫൂ ഫൈറ്റേഴ്‌സ്‌ ബാന്‍ഡിന്‍റെ പരിപാടി നടന്നിരുന്നു. 1997ലാണ് ടെയ്‌ലര്‍ ഫൂ ഫൈറ്റേഴ്‌സ്‌ ബാന്‍ഡിലേക്ക്‌ എത്തുന്നത്‌. 1997ല്‍ ഡ്രമ്മര്‍ വില്യം ഗോള്‍ഡ്‌സ്‌മിത്ത്‌ ഗ്രൂപ്പ്‌ വിട്ട ശേഷമാണ് ഫൂ ഫൈറ്റേഴ്‌സിലേക്ക്‌ ടെയ്‌ലര്‍ എത്തുന്നത്‌. അതിന് മുമ്പ്‌ അലനിസ്‌ മോറിസെറ്റിന്‍റെ ഡ്രമ്മറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. അലനിസ് മോറിസെറ്റിനൊപ്പമുള്ള സമയത്ത്‌ ടെയ്‌ലര്‍ അദ്ദേഹത്തിന്‍റേതായൊരു പേര്‌ നേടിയെടുത്തു. ഇതിനോടകം തന്നെ ടെയ്‌ലര്‍ മികച്ച ഒരു ഗായകനും ഗാനരചയിതാവും ആണെന്നും തെളിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ വർഷം റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഫൂ ഫൈറ്റേഴ്‌സ് ഈ വർഷം ഏപ്രിൽ 3ന് ഗ്രാമി അവാർഡ് ദാന ചടങ്ങിൽ പരിപാടി അവതരിപ്പിക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഡിസംബർ വരെ ബാൻഡിന് ഒന്നിലധികം തീയതികൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

Also Read: രാജമൗലി അല്ല, 'മഹാരാജ' മൗലി! ബോക്‌സ്‌ ഓഫിസില്‍ ആര്‍ആര്‍ആര്‍ തരംഗം

ABOUT THE AUTHOR

...view details