കേരളം

kerala

By

Published : Dec 26, 2020, 6:07 PM IST

ETV Bharat / sitara

ശശി കുമാറിന്‍റെ പുതിയ ചിത്രം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് സൂര്യ

ബിന്ദു മാധവി, വാണി ഭോജന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് പുതുവര്‍ഷത്തിലെ ആദ്യ വാരത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാകും

Sasikumar Pagaivanukku Arulvai news  Sasikumar news  tamil movie news  നടന്‍ ശശി കുമാര്‍ വാര്‍ത്തകള്‍  ശശി കുമാര്‍ സിനിമകള്‍  ബിന്ദു മാധവി ഫോട്ടോകള്‍
നായകന്‍ ശശി കുമാര്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് സൂര്യ

സംവിധായകനായും നടനായും തിളങ്ങുന്ന തമിഴ് താരം ശശി കുമാര്‍ നായകനാകുന്ന പുതിയ സിനിമ വരുന്നു. 'പഗയ്‌വന്ക്ക് അരുള്‍വായ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടന്‍ സൂര്യ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. തിരുമണം എന്‍ട്രും നിക്കാഹ് സംവിധാനം ചെയ്‌ത അനീസാണ് ശശികുമാര്‍ ചിത്രത്തിന്‍റെ സംവിധായകന്‍. ഫോര്‍ മങ്കീസ് സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുന്നത്. ബിന്ദു മാധവി, വാണി ഭോജന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് പുതുവര്‍ഷത്തിലെ ആദ്യ വാരത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാകും. ഓ മൈ കടവുളേ എന്ന സിനിമയാണ് വാണി ബോജന്‍ അവസാനമായി അഭിനയിച്ചത്. ജിബ്രാനാണ് സംഗീതം ഒരുക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ നടന്‍ ആര്യ പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details