മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി നാടന്‍ പാട്ടുകളും നര്‍മ്മങ്ങളും കൊണ്ട് എന്നും മലയാളിയെ ചിരിപ്പിച്ച മലയാളത്തിന്‍റെ മണിമുത്ത് കലാഭവന്‍ മണി തിരശീലക്ക് പിന്നിലേക്ക് മറഞ്ഞിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. ഇപ്പോള്‍ കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖമായി കണക്കാക്കപ്പെടുന്ന ഒരു അഭിമുഖത്തിന്‍റെ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ തരംഗമാവുകയാണ്. മണി കലാഭവനില്‍ അംഗമായിരുന്നപ്പോള്‍ 1992ല്‍ ഗള്‍ഫ് പര്യടനത്തിന് പോയപ്പോള്‍ ഖത്തറില്‍ വെച്ച് ഏവിഎം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ കീഴടക്കുന്നത്. നിഷ്കളങ്കമായ സംസാരവുമായി തന്‍റെ കലാജീവിതത്തെ കുറിച്ച് മണി വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒറ്റക്ക് വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കലാജീവിതത്തിന് കലാഭവനില്‍ എത്തിയപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചും മണി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖമാണ് പുറത്തുവിട്ടിട്ടുള്ളത്. മിമിക്രിയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ചില നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം മണി അഭിമുഖത്തിലൂടെ പങ്കുവെക്കുന്നുണ്ട്.
നിഷ്കളങ്കതയുടെ പ്രതിരൂപം, കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം കാണാം - AVM Unni Archives
കലാഭവന്‍ മണി 1992ല്‍ ഗള്‍ഫ് പര്യടനത്തിന് പോയപ്പോള്‍ ഖത്തറില്‍ വെച്ച് ഏവിഎം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്

നിഷ്കളങ്കതയുടെ പ്രതിരൂപം, കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം കാണാം
മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് ഏവിഎം ഉണ്ണിയെന്ന മുഹമ്മദ് ഉണ്ണി. ഗര്‍ഫില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉണ്ണി ഇതിനോടകം ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരെ അഭിമുഖം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും ഛായാഗ്രാഹകനുമായ ലുഖ്‍മാനുല്‍ ഹക്കീമാണ് എവിഎം ഉണ്ണി ആര്‍ച്ചീവ്സ് എന്ന യുട്യൂബ് ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭ വിടവാങ്ങിയത്.