കേരളം

kerala

ETV Bharat / sitara

കാളിദാസിനെ പകര്‍ത്തിവെച്ച പോലെ ജയറാം.... ആരാധകര്‍ക്ക് സൂപ്പര്‍ സര്‍പ്രൈസായി ആദ്യ അഭിമുഖം - First Interview of Jayaram

ഉണ്ണിയാണ് 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി അഭിമുഖം നടത്തിയത്. അന്ന് ജയറാം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നില്ല. ഈ അഭിമുഖത്തിന് ശേഷമാണ് ജയറാം പത്മരാജന്‍ സിനിമ അപരനിലൂടെ അഭിനയം ആരംഭിക്കുന്നത്

First Interview of Jayaram 1988 AVM Unni Archives  ജയറാം അഭിമുഖം  നടന്‍ ജയറാം പിറന്നാള്‍  ജയറാം സിനിമകള്‍  First Interview of Jayaram  Interview of Jayaram
കാളിദാസിനെ പകര്‍ത്തിവെച്ച പോലെ ജയറാം.... ആരാധകര്‍ക്ക് സൂപ്പര്‍ സര്‍പ്രൈസായി ആദ്യ അഭിമുഖം

By

Published : Dec 10, 2020, 12:48 PM IST

മിമിക്രി രംഗത്ത് നിന്നും നിരവധി നടന്മാര്‍ മലയാള സിനിമയില്‍ എത്തുകയും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്‌ത കഥകള്‍ മലയാളിക്ക് സുപരിചിതമാണ്. അത്തരത്തില്‍ മിമിക്രി വേദികളില്‍ നിന്നും വെള്ളിത്തിരയിലെത്തി നിരവധി ക്ലാസിക് ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച നടന്‍ ജയറാം 56 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ആദ്യമായി നല്‍കിയ അഭിമുഖം യുട്യൂബില്‍ പങ്കുവെച്ചിരിക്കുകയാണ് എവിഎം ഉണ്ണി.

ഉണ്ണിയാണ് 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി അഭിമുഖം നടത്തിയത്. അന്ന് ജയറാം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നില്ല. ഈ അഭിമുഖത്തിന് ശേഷമാണ് ജയറാം പത്മരാജന്‍ സിനിമ അപരനിലൂടെ അഭിനയം ആരംഭിക്കുന്നത്. 'ജയറാം എന്നല്ലേ പേര്...' എന്ന് ചോദിച്ചുകൊണ്ടാണ് എവിഎം ഉണ്ണി അഭിമുഖം ആരംഭിക്കുന്നത്. കലാഭവനില്‍ വന്നതിനെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമെല്ലാം ജയറാം പറയുന്നുണ്ട്. ഇതിനിടിയില്‍ സിനിമയിലൊരു ചാന്‍സ് കിട്ടിയെന്ന് കേട്ടല്ലോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍. 'സിനിമാരംഗത്തെ കാര്യമൊന്നും പറയാന്‍ പറ്റില്ല... ഇന്ന് ചാന്‍സ് തരൂന്ന് പറയും... നാളെ ചെല്ലുമ്പോള്‍ ഏത് ജയറാമെന്ന് ചോദിക്കും' അതിനാല്‍ സിനിമ നടന്ന ശേഷം വിശേഷം പറയാം എന്നായിരുന്നു ജയറാമിന്‍റെ മറുപടി.

അപരന് ശേഷം മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിക്കുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയില്‍ തന്‍റെ പേര് അദ്ദേഹം എഴുതി ചേര്‍ക്കുകയും ചെയ്‌തു. 'കാളിദാസിനെ പകര്‍ത്തിവെച്ച പോലുണ്ട് ജയറാമിനെ കാണാനെ'ന്നാണ് അഭിമുഖം കണ്ട് ആരാധകര്‍ വീഡിയോയ്‌ക്ക് കമന്‍റായി എഴുതിയത്.

ABOUT THE AUTHOR

...view details