കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയറ്ററുകൾ അടച്ചുപൂട്ടലിലാണ്. കോൾഡ് കേസ്, മാലിക് തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകൾ പ്രവർത്തനസജ്ജമാകുന്നത് വരെ കാത്തിരിക്കാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശനത്തിന് തയ്യാറെടുക്കുകയുമാണ്.
എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയന്‍.
സിനിമയ്ക്കും താരങ്ങൾക്കും ജനകീയ അംഗീകാരം നേടിക്കൊടുത്തതിൽ തിയറ്ററുകൾക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് സംവിധായകൻ പറഞ്ഞത്.
വിനായകന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'പത്തൊൻപതാം നൂറ്റാണ്ട് എഡിറ്റിങ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കൊവിഡിന്‍റെ തീവ്രത കുറഞ്ഞതിനുശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ.
വർണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടുകൂടി കണ്ടാലേ അതിന്‍റെ പൂർണ ആസ്വാദനത്തിലെത്തൂ.