കേരളം

kerala

By

Published : Jun 19, 2021, 7:56 PM IST

ETV Bharat / sitara

മോഹൻലാലിന്‍റെയും കേരളത്തിന്‍റെയും ആരാധകൻ ആയിരുന്ന ഫ്ലൈയിങ് സിംഗ്; മാരത്തൺ ഓർമ പങ്കുവച്ച് ശ്രീകുമാർ

കേരളത്തിൽ നടന്ന ആദ്യത്തെ ഇന്‍റർനാഷണൽ മാരത്തണിന്‍റെ ബ്രാൻഡ് അംബാസഡാറായി മിൽഖാ സിംഗ് കടന്നുവന്നത് മോഹൻലാലിന്‍റെ ആരാധകനായതിനാലും കേരളത്തോടുള്ള ഇഷ്ടത്താലാണെന്നും സംവിധായകൻ ശ്രീകുമാർ.

മിൽഖാ സിംഗ് പുതിയ വാർത്ത  മിൽഖാ സിംഗ് മോഹൻലാൽ വാർത്ത  ഫ്ലൈയിങ് സിംഗ് മാരത്തൺ വാർത്ത  ഫ്ലൈയിങ് സിംഗ് കേരളം മോഹൻലാൽ വാർത്ത  മിൽഖാ സിംഗ് മോഹൻലാൽ വാർത്ത  മോഹൻലാൽ ശ്രീകുമാർ വാർത്ത  ശ്രീകുമാർ മിൽഖാ സിംഗ് വാർത്ത  milkha singh latest news  milkha singh flying singh news  milkha singh mohanlal news  milkha singh mohanlal shrikumar news  milkha singh marathon sreekumar news
ഫ്ലൈയിങ് സിംഗ്

ഇന്ത്യൻ കായിക ഇതിഹാസം പത്മശ്രീ മിൽഖാ സിംഗിന്‍റെ വിയോഗത്തിൽ രാജ്യത്തിന്‍റെ പല കോണുകളിൽ നിന്നായി അനുശോചനവും ഓർമക്കുറിപ്പുകളും പങ്കുവക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മിൽഖ സിംഗിനൊപ്പമുള്ള ഒരു ചിത്രീകരണ അനുഭവമാണ് സംവിധായകൻ വി.എ ശ്രീകുമാർ വിശദീകരിക്കുന്നത്.

കേരളത്തിലെ ആദ്യ അന്തർദേശീയ മാരത്തൺ, കൊച്ചി ഇന്‍റർനാഷണൽ ഹാഫ് മാരത്തൺ ബ്രാൻഡ് അംബാസഡാറായി മിൽഖാ സിംഗ് കടന്നുവന്നതെങ്ങനെയെന്നും ഷൂട്ടിനിടെയുള്ള അദ്ദേഹത്തിന്‍റെ ഊർജ്ജത്തെ കുറിച്ചും സംവിധായകൻ വിശദീകരിച്ചെഴുതി. ഷൂട്ടിനിടെ അദ്ദേഹത്തിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്‌തുകൊണ്ടാണ് ഫേസ്ബുക്കിൽ ശ്രീകുമാർ ഓർമക്കുറിപ്പ് പങ്കുവച്ചത്.

മാരത്തണിന്‍റെ പ്രോമോ വീഡിയോയിൽ സഹതാരം മോഹൻലാലായിരുന്നു. മാരത്തൺ പരിപാടിയുടെ ഭാഗമാകാൻ മിൽഖാ സിംഗ് ഭാഗമായതിന് കാരണം മോഹൻലാലും പിന്നെ ദൈവത്തിന്‍റെ സ്വന്തം നാടുമാണെന്ന് ശ്രീകുമാർ പറഞ്ഞു. ലാലേട്ടന്‍റെ ആരാധകനായിരുന്നു മിൽഖാ സിംഗെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

More Read: 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി

83 വയസിലെ അദ്ദേത്തിന്‍റെ ഊർജ്ജത്തിനും പ്രസരിപ്പിനും മുന്നിൽ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്നും ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നുവെന്നും ശ്രീകുമാർ ഓർമ പുതുക്കി.

പ്രോമോയുടെ സംവിധായകൻ കൂടിയായിരുന്ന ശ്രീകുമാർ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

'2013ൽ കൊച്ചി കോർപ്പറേഷന് വേണ്ടിയാണ് പുഷ് ഇന്‍റഗ്രേറ്റഡ് 'കൊച്ചി ഇന്‍റർനാഷണൽ ഹാഫ് മാരത്തൺ' എന്ന ഐഡിയ സമർപ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മിൽഖാ സിങ്ങിനെയും പ്രോഗ്രാമിന്‍റെ ബ്രാൻഡ് അംബാസ്സഡർമാരായി നിശ്ചയിച്ചു. ഇതിന്‍റെ ഭാഗമാകാൻ ശ്രീ. മിൽഖാ സിംഗിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങൾ - മോഹൻലാലും, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളവും.

ഫോർട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളർന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാൾ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്‍റെ ഊർജ്ജത്തിനും പ്രസരിപ്പിനും മുന്നിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം.

ഷൂട്ടിന് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്‍റെ ഭാഗമായി. കേരളത്തിൽ നടന്ന ആദ്യത്തെ ഇന്‍റർനാഷണൽ മാരത്തൺ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാൻ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീർത്തു.

More Read: മില്‍ഖാ സിങിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം

ലാലേട്ടന്‍റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവിൽ തന്‍റെ സ്വസിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതൽ സ്പോർട്‌സ് താരങ്ങളെ സൃഷ്ടിക്കാൻ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്‍റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് - കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാൻ ഈ ജീവിതത്തിൽ സാധിച്ചിട്ടുണ്ട് ,ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മിൽഖാ സിംഗ് അതിലൊന്നാണ്... ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്,' ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ ഫ്ലൈയിങ് സിംഗിന് ആദാരാഞ്ജലി കുറിച്ചു.

ABOUT THE AUTHOR

...view details