അറിവും ധീയും ചേർന്ന് ആലപിച്ച 'എൻജോയി എൻജാമി' ഭാഷാഭേദമന്യേ തരംഗമായ മ്യൂസിക്കൽ ആൽബമായിരുന്നു. കൂടാതെ, ജൂലൈയിൽ റിലീസിനെത്തിയ സാർപ്പട്ടാ പരമ്പരൈയിലെ 'നീയേ ഒലി'യും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
ഈ രണ്ട് പാട്ടുകളുടെയും രചയിതാവ് റാപ്പർ തെരുക്കുറൽ അറിവ് തന്നെയായിരുന്നു. എന്നാൽ ഇവ രണ്ടിനും ലഭിക്കുന്ന അംഗീകാരങ്ങളിൽ നിന്നും പ്രമോഷൻ പരിപാടികളിൽ നിന്നും അറിവിനെ ഒഴിവാക്കുന്നതിൽ പ്രതിഷേധം ഉയരുകയാണ്.
പ്രശസ്‌ത സംവിധായകൻ പാ. രഞ്ജിത്ത് അടക്കമുള്ളവർ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രശസ്‌ത സംഗീത മാഗസിൻ റോളിങ് സ്‌റ്റോൺ ഇന്ത്യ, മ്യൂസിക്കൽ ആൽബം മാജാ എന്നിവക്കെതിരെയാണ് പാ.രഞ്ജിത്തിന്‍റെ വിമര്‍ശനം.
റോളിങ് സ്റ്റോണിന്‍റെ ഇന്ത്യൻ പതിപ്പിൽ എൻജോയി എൻജാമി പാടിയ ധീയെയും നീയേ ഒലിയുടെ ഗായകൻ ഷാ വിൻസെന്‍റ് ഡീ പോളിനെയും അഭിമുഖം നടത്തുകയും ഇരുവരെയും മാഗസിന്‍റെ കവർ ചിത്രമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അറിവിനെ ഇതിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയതായാണ് ആരോപണം.
More Read:എൻജോയി എൻജാമി; കേൾക്കുന്തോറും പുതിയ ആസ്വാദന അനുഭവമെന്ന് ദുൽഖർ
ഇതിനുപുറമെ ഈ ഗാനങ്ങളുടെ റീമേക്കിലും തെരുക്കുറൽ അറിവിന്‍റെ പേര് പരാമർശിക്കുന്നില്ലെന്നതും പാ രഞ്ജിത്തടക്കമുള്ളവര്‍ ചോദ്യം ചെയ്യുന്നു.