മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ പൃഥ്വിരാജ്. കഴിഞ്ഞദിവസം ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ താരങ്ങൾക്ക് പൃഥ്വിരാജ് നിർദേശം കൊടുക്കുന്ന പോലുള്ള ചിത്രമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. ഫോട്ടോയ്‌ക്ക് താഴെ രസകരമായ കമന്‍റുകളും ലൈക്കുകളുമായി ആരാധകരും സിനിമാമേഖലയിലെ സുഹൃത്തുക്കളും എത്തി.
കൂട്ടത്തിൽ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ കമന്‍റാണ് ഏറ്റവും ശ്രദ്ധേയമായത്. 'രാജൂന്‍റെ തോളും ചരിഞ്ഞു' എന്ന് മിഥുൻ തോമസ് നൽകിയ കമന്‍റിന് രസകരമായ പ്രതികരണങ്ങളാണ് ആരാധകർ കുറിച്ചത്.
പ്രതീക്ഷകളുടെ അമിതഭാരമാണ് ആ തോളു നിറയെ എന്ന് ആരാധകർ