കേരളം

kerala

ETV Bharat / sitara

'ജനഗണമന'യുടെ ചിത്രീകരണം പുനരാരംഭിച്ചു - പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും

ക്വീൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണിയാണ് 'ജനഗണമന' സംവിധാനം ചെയ്യുന്നത്

Filming of Janaganamana has resumed  ജനഗണമനയുടെ ചിത്രീകരണം പുനരാരംഭിച്ചു  ജനഗണമന വാര്‍ത്തകള്‍  ഡിജോ ജോസ് ആന്‍റണി  film Janaganamana  പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും  പൃഥ്വിരാജ്
'ജനഗണമന'യുടെ ചിത്രീകരണം പുനരാരംഭിച്ചു

By

Published : Nov 11, 2020, 10:44 AM IST

എറണാകുളം: ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ജനഗണമന സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ ഷൂട്ടിങ് പുനരാരംഭിച്ച വിവരം നടൻ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ക്വീൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് 'ജനഗണമന'യുടെ കൊച്ചിയിലെ സെറ്റിൽ നടത്തിയ പരിശോധനയിലാണ് പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടൻ ഐസൊലേഷനിൽ പോകുകയായിരുന്നു. മാത്രമല്ല താനുമായി അടുത്ത് പഴകിയവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ താരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പൃഥ്വിക്ക് മാത്രമല്ല സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

പിന്നീട് ഒക്ടോബർ 27ന് പൃഥ്വിരാജിന്‍റെ പരിശോധന ഫലം നെഗറ്റീവായി. അണിയറപ്രവര്‍ത്തകരെല്ലാം പൂര്‍ണ രോഗവിമുക്തരായതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചത്.

ABOUT THE AUTHOR

...view details