എറണാകുളം: തമിഴ്‌താരം വിജയ് സേതുപതിയും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന 19(1)(എ) എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരനും, നടൻ ഇന്ദ്രൻസും അഭിനയിക്കുന്നുണ്ട്.
മലയാളത്തിന് ഒരു വനിത സംവിധായക കൂടി; 19(1)(എ) യുടെ ചിത്രീകരണം ആരംഭിച്ചു - Vijay Sethupathi and Nitya Menon
സിനിമയുടെ കൂടുതൽ രംഗങ്ങളും കേരളത്തിൽ തന്നെയാണ് ചിത്രീകരിക്കുന്നത്. റിമ കല്ലിങ്കലാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. നിത്യാ മേനോൻ ക്ലാപ്പ് അടിച്ചും ചിത്രീകരണത്തിന് തുടക്കം കുറിച്ചു

ഒരുപാട് കഥാപാത്രങ്ങൾ ഇല്ലാത്തതിനാൽ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതൽ രംഗങ്ങളും കേരളത്തിൽ തന്നെയാണ് ചിത്രീകരിക്കുന്നത്. റിമ കല്ലിങ്കലാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. നിത്യാ മേനോൻ ക്ലാപ്പ് അടിച്ചും ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമിക്കുന്ന ഈ ചിത്രത്തിന് മനീഷ് മാധവൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിർവഹിക്കുന്നു.
വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 19(1)(എ). ഇതിന് മുമ്പ് ജയറാം ചിത്രം മാര്‍ക്കോണി മത്തായിയില്‍ ഗസ്റ്റ്‌റോളില്‍ വിജയ് സേതുപതി എത്തിയിരുന്നു. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സലീം അഹമ്മദിനൊപ്പം ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ സിനിമകളിൽ സഹ സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഇന്ദു.വി.എസ്. കോളാമ്പി, ആറാം തിരുകല്‍പ്പന എന്നീ സിനിമകൾക്ക് ശേഷം നിത്യാ മേനോൻ അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്.