രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാതാരങ്ങള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ, മഞ്ജുവാര്യര്‍, മാലാ പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ഗിന്നസ് പക്രു എന്നിവരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ചത്.
എം.പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം - film stars facebook post about m.p veerendra kumar
മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ, മഞ്ജുവാര്യര്‍, മാലാ പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ഗിന്നസ് പക്രു എന്നിവരാണ് ആദരാഞ്ജലികള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ചത്
എന്‍റെ ഹൃദയത്തിലെ ബന്ധുവെന്നാണ് മമ്മൂട്ടി എം.പി വീരേന്ദ്രകുമാറിനെ വിശേഷിപ്പിച്ചത്. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ വല്ലാത്ത ആത്മബന്ധമായിരുന്നു തങ്ങളുടേതെന്നും അസുഖമുണ്ടെന്നറിഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്നുള്ള വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി കുറിച്ചു. 'രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗത്തെ അതുല്യൻ... അതിലുപരി സ്നേഹനിധിയായ ആതിഥേയനും. വർഷങ്ങൾക്ക് മുമ്പ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ... ആദരാഞ്ജലികൾ...' നടി മഞ്ജുവാര്യര്‍ കുറിച്ചു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ ആദാരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്. വാര്‍ധക്യ സഹജമായ രോഗബാധയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് എം.പി വീരേന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 84 വയസായിരുന്നു.