തിരുവനന്തപുരം: കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി. എ, ബി വിഭാഗങ്ങളിൽ നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണം നടത്താമെന്ന് മുഖ്യമന്ത്രി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ളവരാണ് എ കാറ്റഗറിയിലുള്ള പ്രദേശങ്ങൾ. അഞ്ച് മുതൽ പത്ത് വരെ ടിപിആർ ഉള്ള പ്രദേശങ്ങളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
More Read: ഇന്‍ഡോര്‍ അനുമതിയുമില്ല ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകള്‍ കേരളത്തിന് പുറത്തേക്ക്
സീരിയൽ ഷൂട്ടിങ് അനുവദിച്ചതുപോലെ ഈ പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരണം നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കാണ് ഷൂട്ടിങ്ങിൽ ഭാഗമാകാനുള്ള അനുവാദം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.