തമിഴകത്തെ യുവ സംവിധായകൻ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് മരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈയടുത്തിടെ സിന്ദുജക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അരുൺരാജയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംവിധായകനെന്നതിന് പുറമെ ഗാനരചയിതാവായും നടനായും ഗായകനായും പേരെടുത്ത അരുൺരാജ കാമരരാജ് ഐശ്വര്യ രാജേഷും സത്യരാജും അഭിനയിച്ച കനാ എന്ന ചിത്രത്തിലൂടെ സംവിധായകനായി. അതിന് മുമ്പ് ഗായകനായും അഭിനേതാവായും അദ്ദേഹം പ്രശസ്‌തനായിരുന്നു.
സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ അന്തരിച്ചു - arunraja kamaraj director wife news
സംവിധായകന്‍റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യം മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അരുൺരാജയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
![സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ അന്തരിച്ചു അരുൺരാജ കാമരാജ് വാർത്ത മലയാളം അരുൺരാജ കാമരരാജ് സംവിധായകൻ ഭാര്യ വാർത്ത അരുൺരാജ ഭാര്യ സിന്ദുജ അന്തരിച്ചു വാർത്ത covid 19 complications arunraj kamaraj news malayalam arunraja kamaraj director wife news sindhuja arunrajs kamaraj news malayalam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11789225-thumbnail-3x2-arunraj.jpg)
അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ
ജിഗർതണ്ടയിൽ പിന്നണിഗായകനായി തുടങ്ങി പിന്നീട് കബാലിയിലെ "നെരുപ്പ് ഡാ" പാട്ടിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. രാജാറാണി, മാൻ കരാട്ടെ, പെൻസിൽ, കാ പെ രണസിംഗം ചിത്രങ്ങളാണ് അരുൺരാജ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ആയുഷ്മാൻ ഖുറാനയുടെ ആർട്ടിക്കിൾ 15 ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ പ്രവർത്തനങ്ങളിലായിരുന്നു അരുൺരാജ കാമരാജ്.
സിന്ദുജയുടെ മരണത്തിൽ നടൻ വിഷ്ണു വിശാൽ, സിബി സത്യരാജ്, സംവിധായകൻ കാർത്തിക് സുബ്ബരാജ്, സഞ്ജീവ്, പ്രസന്ന, സതീഷ് എന്നിങ്ങനെ നിരവധി പേർ അനുശോചനം അറിയിച്ചു.