കേരളം

kerala

ETV Bharat / sitara

സെക്കൻഡ് ഷോ വിഷയം; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് ഫിലിം ചേംബർ - സെക്കൻഡ് ഷോ

കൊച്ചിയിൽ ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് തീരുമാനം. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്തു

Film Chamber decides to wait for government decision on second show issue  Film Chamber kerala related news  Film Chamber news  second show issue  ഫിലിം ചേംബർ  സെക്കൻഡ് ഷോ വിഷയം  സെക്കൻഡ് ഷോ  ഫിലിം ചേംബർ സെക്കന്‍ഡ് ഷോ
സെക്കൻഡ് ഷോ വിഷയത്തിൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനം

By

Published : Mar 3, 2021, 7:25 PM IST

എറണാകുളം: സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ പ്രദര്‍ശനവും വേണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും സെക്കൻഡ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തിലാണ് സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനമെടുത്തത്. കൊച്ചിയിൽ ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് തീരുമാനം. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്തു.

കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി സെക്കൻഡ് ഷോ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സിനിമാ സംഘടനകളുടെ അഭിപ്രായം. ഇളവ് അനുവദിക്കാത്ത പക്ഷം തിയേറ്ററുകൾ അടച്ചിടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്‌തു. കൊവിഡിനെ തുടർന്ന് 10 മാസത്തിന് ശേഷമാണ് സിനിമാ തിയേറ്ററുകൾ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പ്രവർത്തനം പുനരാരംഭിച്ചത്.

50 ശതമാനം കാണികളെ മാത്രം അനുവദിച്ചും സെക്കന്‍റ് ഷോ ഒഴിവാക്കിയുമുള്ള തിയേറ്ററുകളുടെ പ്രവർത്തനം നഷ്ടമാണെന്നാണ് തിയേറ്ററുടമകൾ വ്യക്തമാക്കിയത്. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ പുതിയ സിനിമകൾ റിലീസിന് എത്താത്തതും തിയേറ്ററുകളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. ഇതിനിടെ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ റിലീസ് വീണ്ടും നീട്ടി.

ABOUT THE AUTHOR

...view details