ലോക്ക് ഡൗണിൽ സിനിമാ വ്യവസായവും രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. റിലീസിനെത്താനിരുന്ന സിനിമകളും തിയേറ്ററിൽ നിന്നും പിൻവലിച്ച സിനിമകളും പ്രദർശനം നടത്താത്തതിനാൽ തന്നെ വലിയ സാമ്പത്തിക നഷ്‌ടം ചലച്ചിത്രമേഖലയിലും ഉണ്ടായി. കൂടാതെ, സിനിമാ മേഖലയിലെ ദിവസവേതന തൊഴിലാളികളും ലോക്ക് ഡൗണിനെ അതിജീവിക്കാൻ നന്നേ ബുദ്ധിമുട്ടിയെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ, രാജ്യമെമ്പാടും ലോക്ക് ഡൗൺ നീട്ടിയെങ്കിലും അൽപം ആശ്വാസത്തിന്‍റെ വാർത്തകളാണ് കേരളത്തിൽ സിനിമാ മേഖലക്ക് ലഭിക്കുന്നത്.
കേരളത്തിൽ സിനിമാ-ടെലിവിഷൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ അനുമതി - studio activities
സ്റ്റുഡിയോക്കുള്ളിൽ പരമാവധി അഞ്ച് പേരെ മാത്രം ഉൾക്കൊള്ളിച്ച്, സുരക്ഷാ മാർഗങ്ങൾ പാലിച്ച് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയത്
വരുന്ന തിങ്കളാഴ്‌ച മുതൽ കേരളത്തിലെ ഗ്രീൻ സോണുകളിൽ സിനിമാ-ടെലിവിഷൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കി. ഡബ്ബിങ്ങ്, സംഗീതം, ശബ്‌ദ മിശ്രണം എന്നീ ജോലികൾ ഈ മാസം 4ന് ആരംഭിക്കാം. എന്നാൽ, സ്റ്റുഡിയോക്കുള്ളിൽ പരമാവധി അഞ്ച് പേർ മാത്രമോ ഉണ്ടാകാവൂ. ജോലികൾ പുനഃരാരംഭിക്കുന്നതിന് മുമ്പ് സ്റ്റുഡിയോകൾ അണുവിമുക്തമാക്കണം. കൂടാതെ, കൊവിഡ് പ്രതിരോധ നിർദേശങ്ങളായ മാസ്‍ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയവയും കർശനമായി പാലിക്കണമെന്നും നിബന്ധനകൾ ഉണ്ട്. ഗ്രീൻ സോണിൽ ഓഫീസുകൾ ആളുകളെ പരമാവധി കുറച്ചുകൊണ്ട് തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സിനിമാ- ടെലിവിഷൻ മേഖലയിലും നിയന്ത്രണങ്ങളോടെ സ്റ്റുഡിയോ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നത്.