കേരളം

kerala

ETV Bharat / sitara

'പ്രഖ്യാപിച്ച പുരസ്‌കാരം കൊടുക്കാതിരിക്കുന്നത് അനീതി' ; വൈരമുത്തുവിനെ തുണച്ച് ഹരീഷ് പേരടി - hareesh peradi latest facebook post

വൈരമുത്തുവിന് പുരസ്കാരം നല്‍കാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

film actor hareesh peradi latest facebook post about vairamuthu onv award  വൈരമുത്തുവിനെ പിന്തുണച്ച് ഹരീഷ് പേരടി  വൈരമുത്തു ഹരീഷ് പേരടി  ഹരീഷ് പേരടി വാര്‍ത്തകള്‍  വൈരമുത്തു ഒഎന്‍വി പുരസ്‌കാരം വാര്‍ത്തകള്‍  hareesh peradi latest facebook post about vairamuthu  vairamuthu onv award  vairamuthu onv award news  hareesh peradi latest facebook post  hareesh peradi latest facebook post news
പ്രഖ്യാപിച്ച പുരസ്‌കാരം കൊടുക്കാതിരുന്നാല്‍ അത് അനീതിയാണ്, വൈരമുത്തുവിനെ പിന്തുണച്ച് ഹരീഷ് പേരടി

By

Published : May 29, 2021, 11:11 AM IST

തമിഴ് എഴുത്തുകാരന്‍ വൈരമുത്തുവിന് ഒഎൻവി കുറുപ്പിന്‍റെ സ്മരണാര്‍ഥമുള്ള സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മീടൂ ആരോപണ വിധേയനായ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കം രംഗത്തെത്തി. എഴുത്തുകാരി കെ.ആര്‍ മീരയുമടക്കമുള്ള പ്രമുഖരും രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനപ്പ രിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ തീരുമാനം പുനപ്പരിശോധിക്കുമെന്ന് അറിയിച്ച് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

എന്നാല്‍ വൈരമുത്തുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതുപോലെ കുറേ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നതെന്നും അക്കൂട്ടരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും ഹരീഷ് കുറിപ്പില്‍ പറഞ്ഞു.

ഹരീഷിന്‍റെ കുറിപ്പ്

'കാതൽ റോജാവേ,എങ്കേ നിയെങ്കേ.... എന്‍റെ പ്രണയകാലം സമ്പുഷ്ടമാക്കിയ കവിയാണ്.. എന്നെ മാത്രമല്ല കശ്മീരിൽ ബോംബുകൾ പൊട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്... അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക. നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും. പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിന്‍റെ മുകളിലേക്കും അയാൾക്കുള്ള പുരസ്‌കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും. കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതുപോലെ കുറേ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്. ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌കാരം കൊടുക്കാതിരുന്നാൽ സാസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും. ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം. ഒരു വട്ടം.. രണ്ട് വട്ടം.. മൂന്ന് വട്ടം...'

Also read:ഉദ്വേഗത്തിന്‍റെ,ആശങ്കയുടെ 'ഓള്‍ഡ്'

മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. പ്രഭ വർമ, ആലങ്കോട് ലീല കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ഒഎന്‍വിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അംഗീകാര പ്രഖ്യാപനം. നാൽപത് വർഷമായി സിനിമാരംഗത്ത് ഗാനരചയിതാവെന്ന നിലയിൽ പ്രശസ്‌തനായ വൈരമുത്തു തന്‍റെ പന്ത്രണ്ടാം വയസ് മുതൽ കവിത എഴുതിത്തുടങ്ങിയിട്ടുണ്ട്. നിഴൽകൾ എന്ന ചിത്രത്തില്‍ പാട്ടുകളെഴുതി സിനിമയിൽ അരങ്ങേറി. ചലച്ചിത്രഗാനങ്ങൾക്ക് പുറമെ കവിതകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പ്രശസ്തി നേടി. 2003ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർ‍ഡ് ലഭിച്ചു. 2003ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം വൈരമുത്തുവിനെ ആദരിച്ചിരുന്നു.

ABOUT THE AUTHOR

...view details