ഭാഗ്യലക്ഷ്‌മിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്‌ക. നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് ഉറച്ച നിലപാടുകളുടെ ഉടമയായ ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണമെന്ന് ഫെഫ്‌ക പറഞ്ഞു. സൈബർ ലോകത്ത് സ്‌ത്രീകളാണ് ഏറ്റവും കൂടുതൽ ഇരയാകുന്നതെന്നും സിനിമാ മേഖലയിലുള്ള സ്ത്രീകളും ആണധികാരത്തിന്‍റെയും കപടസദാചാരവാദികളുടേയും ആക്രമണത്തിന് വിധേയരാകാറുണ്ടെന്നും ഫെഫ്‌ക വിശദീകരിച്ചു.
സംഭവം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള
സ്‌ത്രീകളെ അപമാനിച്ച ആൾക്കും ഭാഗ്യലക്ഷ്‌മിക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിലും അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേ തട്ടിലാണെന്ന് പൊലീസ് സമീപനം സ്വീകരിച്ചതിലും ശക്തമായി പ്രതിഷേധിക്കുന്നെന്ന് ഫെഫ്‌ക അറിയിച്ചു. ഒപ്പം, ഭാഗ്യലക്ഷ്‌മിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സംഭവം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.