സിനിമാ കാസ്റ്റിങ്ങിലെ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്‌ക. വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്‌ക ഒരുക്കിയ ആക്‌ട്‌സ്‌മാർട് ലഘു ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്നാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ കാസ്റ്റിങ്ങിന്‍റെ പേരിൽ ലൈംഗിക ചൂഷണമുൾപ്പടെയുള്ള ആക്രമണങ്ങളുടെ ഇരകളാകാതിരിക്കൂ എന്നാണ് ചിത്രത്തിലൂടെ നൽകുന്ന സന്ദേശം.
വ്യാജ കാസ്റ്റിങ്ങിനെതിരെ അന്നയും ഫെഫ്‌കയും മോഹൻലാലും
വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്‌ക ഒരുക്കിയ ഹ്രസ്വചിത്രത്തിൽ അന്ന ബെൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാലാണ് ശബ്‌ദവിവരണം.
വ്യാജ കാസ്റ്റിങ്ങിനെതിരെ അന്നയും ഫെഫ്‌കയും മോഹൻലാലും
ജോമോൻ ടി. ജോൺ സംവിധാനം ചെയ്‌ത ബോധവൽക്കരണ വീഡിയോക്ക് സൂപ്പർതാരം മോഹൻലാൽ ശബ്‌ദ വിവരണം നൽകുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണവും സംവിധായകൻ ജോമോൻ ടി. ജോണാണ് നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിങ്ങ്. രാഹുൽ രാജാണ് ഹ്രസ്വചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നത്.