ക്രിസ്മസും ന്യൂഇയറും സിനിമാലോകം തകര്‍ത്താഘോഷിച്ചു. പലതാരങ്ങളും ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു. അക്കൂട്ടത്തിലേക്ക് മറ്റൊരു താരകുടുംബം കൂടി എത്തിയിരിക്കുകയാണ്. ഫര്‍ഹാന്‍ ഫാസിലാണ് സഹോദരന്‍ ഫഹദിനും നസ്രിയയ്ക്കും മറ്റ് കുടുംബാഗങ്ങള്‍ക്കുമൊപ്പം ക്രിസ്മസ്,ന്യൂ ഇയര്‍ എന്നിവ ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാതിരക്കുകള്‍ മാറ്റി വെച്ച് കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്നു മൂവരും. ആഘോഷങ്ങള്‍ അവസാനിച്ചു, ഇനി ബോറടിക്കുന്ന ജീവിതത്തിലേക്കെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും മൂവരോടുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ക്രിസ്മസും ന്യൂഇയറും അടിച്ചുപൊളിച്ച് നസ്രിയയും ഫഹദും ഫര്‍ഹാനും - ഫഹദ് ന്യൂഇയര്‍ ആഘോഷം
ഫര്‍ഹാന്‍ ഫാസിലാണ് സഹോദരന്‍ ഫഹദിനും നസ്രിയയ്ക്കും മറ്റ് കുടുംബാഗങ്ങള്‍ക്കുമൊപ്പം ക്രിസ്മസ്,ന്യൂ ഇയര്‍ ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
ക്രിസ്മസും ന്യൂഇയറും അടിച്ചുപൊളിച്ച് നസ്രിയയും ഫഹദും ഫര്‍ഹാനും
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ് നസ്രിയയുടെയും ഫഹദിന്‍റെയും റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരിയില്‍ ട്രാന്‍സ് പുറത്തിറങ്ങും. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലാണ് ഫര്‍ഹാന്‍ അവസാനമായി വേഷമിട്ടത്.