കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സ്കൂള്‍ ജീവിതവും ഫെയർവെല്‍ ഡേയുമെല്ലാം കോര്‍ത്തിണക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ വിദ്യാര്‍ഥിയായുള്ള മേക്കോവറാണ് ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം. കുഞ്ഞെല്‍ദോയിലെ ഈ പാട്ട് കാണുന്നവര്‍ ഒരു നിമിഷത്തേക്കെങ്കിലും തങ്ങളുടെ സ്കൂള്‍ ദിനങ്ങള്‍ ഓര്‍ക്കാതിരിക്കില്ല. ഫെയര്‍വെലും, ഓട്ടോഗ്രാഫും, ഗ്രൂപ്പ് ഫോട്ടോയുമൊക്കെയായി പഴയ സ്കൂള്‍ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇടനാഴിയിലോടിക്കയറും എന്ന് തുടങ്ങുന്ന ഗാനം.
സ്കൂള്‍ കാലഘട്ടത്തിലേ നൊസ്റ്റാള്‍ജിയ! കുഞ്ഞെല്‍ദോയിലെ പാട്ട് കാണാം - Farewell Video Song : Kunjeldho
സ്കൂള്‍ ജീവിതവും ഫെയർവെല്‍ ഡേയുമെല്ലാം കോര്‍ത്തിണക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ വിദ്യാര്‍ഥിയായുള്ള മേക്കോവറാണ് ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം
അവതാരക കൂടിയായ അശ്വതി ശ്രീകാന്തിന്‍റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ശ്രീജിഷ് ചോലയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകന്‍. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.