അടുത്തിടെ നടന്ന നടന്‍ ബാലു വര്‍ഗീസിന്‍റെയും നടിയും മോഡലുമായ എലീന കാതറിന്‍റെയും വിവാഹ റിസപ്ഷന് യഥാര്‍ഥത്തില്‍ തിളങ്ങിയത് ആസിഫ് അലിയുടെ ഭാര്യ 'സമ'യാണെന്ന് പറയാതെ വയ്യ. കാരണം അത്ര മനോഹരമായാണ് സമ റിസപ്ഷനില്‍ കൂട്ടുകാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സ് അവതരിപ്പിച്ചത്. സമയും സുഹൃത്തുക്കളും അടിപൊളി നൃത്തച്ചുവടുകളുമായി വേദി കീഴടക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയകള്‍ കീഴടക്കുകയാണ്. വീഡിയോ യൂട്യൂബില്‍ മാത്രം എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ആസിഫ് അലിയുടെ സമ ചുമ്മാ തകര്‍ത്തു; വീഡിയോക്ക് എട്ട് ലക്ഷത്തിലധികം കാഴ്ചക്കാര്‍ - sama's dance
സമയും സുഹൃത്തുക്കളും അടിപൊളി നൃത്തച്ചുവടുകളുമായി വേദി കീഴടക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയകള്‍ കീഴടക്കുകയാണ്. വീഡിയോ യൂട്യൂബില്‍ മാത്രം എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
റിസപ്ഷന്‍ വേദിയില്‍ വധുവിനും വരനുമൊപ്പമുള്ള ഫോട്ടോയെടുപ്പ് ചടങ്ങിന് പിന്നാലെയാണ് ഡാന്‍സ് അരങ്ങേറിയത്. സമയുടെ ഡാന്‍സ് കണ്ട് ആസിഫ് അലിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 'ഭാര്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നല്ല ഭര്‍ത്താവാണ് താങ്കള്‍' എന്നതടക്കമുള്ള പ്രശംസകളാണ് ആസിഫ് അലിക്ക് ആരാധകര്‍ നല്‍കുന്നത്.
ബാലു വര്‍ഗീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ആസിഫ് അലിയും സമയും. വിവാഹച്ചടങ്ങിന് മാത്രമല്ല റിസപ്ഷനും നേതൃത്വം നല്‍കിക്കൊണ്ട് ആസിഫും സമയും ആദ്യാവസാനം ബാലുവിനും എലീനയ്ക്കും ഒപ്പം ഉണ്ടായിരുന്നു. ബാലുവിന്‍റെ അടുത്ത സുഹൃത്തുക്കളായ ഗണപതിയും അര്‍ജുന്‍ അശോകനും കുടുംബസമേതമെത്തിയിരുന്നു. വല്ലാര്‍പാടത്തെ ആല്‍ഫാ ഹോറിസണ്‍ ഹോട്ടലില്‍ വെച്ചാണ് റിസപ്ഷന്‍ ചടങ്ങുകള്‍ നടന്നത്.