മലയാളത്തിന്‍റെ യുവതാരം ദുല്‍ഖറിനെ കണ്ട് കരഞ്ഞ ആരാധികയെ താരം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്‍റെ പുതിയ ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടയിലാണ് സംഭവം.
സന്തോഷം അടക്കാനായില്ല; ദുല്‍ഖറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആരാധിക - fan crying
ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടയിലാണ് സംഭവം
പ്രചാരണപരിപാടികള്‍ക്കായി ദുബായിയിലെ ഒരു റേഡിയോ ചാനലില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു. പ്രിയ താരത്തെ നേരില്‍ കണ്ടപ്പോള്‍ ആരാധികക്ക് കരച്ചില്‍ അടക്കാനായില്ല. തുടര്‍ന്ന് ദുല്‍ഖര്‍ അവരെ സ്‌നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ദുല്‍ഖറിനും മകള്‍ മറിയത്തിനും വാങ്ങിയ സമ്മാനങ്ങള്‍ കൈമാറിയാണ് ആരാധിക മടങ്ങിയത്.
ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്.