ഏകദേശം 15 വർഷത്തോളമായിരിക്കും, ചാന്‍ഡ്‌ലറും മോണിക്കയും റോസും റേച്ചലും ഫീബിയും ജോയിയുമൊക്കെ ടെലിവിഷൻ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ട്. ലോകം കണ്ട എവർഗ്രീൻ സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പര 'ഫ്രണ്ട്സി'ന്‍റെ അഭിനേതാക്കൾ വീണ്ടുമെത്തുകയാണ്. ഫ്രണ്ട്സ് സംപ്രേക്ഷണം തുടങ്ങി ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് എച്ച്ബിഓ മാക്‌സാണ് പരിപാടിയുടെ അഭിനയ നിരയെ സ്‌ക്രീനില്‍ വീണ്ടും ഒന്നിപ്പിക്കുന്നത്. എന്നാൽ മെയ് മാസം മുതൽ സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ പരിപാടിയുടെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
'ഫ്രണ്ട്സ്' അഭിനയനിര ഒരിക്കൽ കൂടി; പ്രതീക്ഷയോടെ ആരാധകർ - tv show friends
എച്ച്ബിഓ മാക്‌സിലൂടെയാണ് 'ഫ്രണ്ട്സി'ന്‍റെ അഭിനേതാക്കൾ ഒന്നിക്കുന്ന പുതിയ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
ഫ്രണ്ട്സ്
1994ല്‍ ആരംഭിച്ച് 2004ൽ അവസാനിച്ച ടിവി പരമ്പര ഫ്രണ്ട്സ് പത്തു സീസണുകൾ പൂർത്തിയാക്കിയിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും ഇത് വിജയിച്ചു. നെറ്റ്ഫ്ലിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരീസുകളിൽ ഒന്നായ ഫ്രണ്ട്സ്, എച്ച്ബിഓയുടെ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എച്ച്ബിഓ മാക്‌സിലൂടെയാണ് പുതിയതായി പ്രേക്ഷകരിലേക്ക് എത്തുക.