മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കഴിഞ്ഞ ആഴ്ച തീയേറ്ററുകളിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഷൈലോക്ക്. സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പ്രദര്‍ശനം ആരംഭിച്ച ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയും കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെക്കുറിച്ച് ഒരു പ്രചരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടുമെന്നതായിരുന്നു പ്രചാരണം. പ്രചാരണത്തിന് പിന്നാലെ ഇതൊരു വ്യാജപ്രചരണം മാത്രമാണെന്ന പ്രതികരണവുമായി ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവും രംഗത്തെത്തി.
ഷൈലോക്ക് ഉടന്‍ ഓണ്‍ലൈനില്‍ എത്തുമെന്ന് ചിലര്‍; തലക്കുത്തി നിന്നാലും വരില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ - Fake rumors
ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടുമെന്നതായിരുന്നു പ്രചരണം. ഇതേതുടര്‍ന്ന് വ്യാജപ്രചരണം മാത്രമാണെന്ന പ്രതികരണവുമായി ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവും രംഗത്തെത്തി
വ്യാജപ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ മാത്രമാണെന്നും ചിത്രത്തിന്‍റെ സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കില്‍ കുറിച്ചു. ഷൈലോക്കിന് ഓണ്‍ലൈന്‍ സ്ട്രീമിങ് ഇല്ലെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ ഫെബ്രുവരി 23ന് ചിത്രം സ്ട്രീം ചെയ്യപ്പെടുമെന്ന പ്രചരണം വ്യാജമാണെന്നും നിര്‍മാതാവ് ജോബി ജോര്‍ജും ഫേസ്ബുക്കില്‍ കുറിച്ചു.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.