കേരളം

kerala

ETV Bharat / sitara

നടൻ ജനാർദനന്‍ അന്തരിച്ചെന്ന് വ്യാജ വാർത്ത ; വിശദീകരണവുമായി ആരാധകർ - janardhanan death fake news

കഴിഞ്ഞ ദിവസം മുതലാണ് നടൻ ജനാർദനന്‍ മരിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വിശദീകരണവുമായി താരത്തിന്‍റെ ആരാധകർ എത്തി.

നടൻ ജനാർദ്ദനൻ പുതിയ വാർത്ത  ജനാർദ്ദനൻ മരിച്ചു വാർത്ത  കെജി ജനാർദ്ദനൻ മലയാള നടൻ വാർത്ത  നടൻ ജനാർദ്ദനൻ അന്തരിച്ചു പുതിയ വാർത്ത  വ്യാജ വാർത്ത ജനാർദ്ദനൻ മരണം വാർത്ത  false news janardhanan death fans news  janardhanan death fake news  janardhanan kg malayalam actor news
നടൻ ജനാർദ്ദനൻ

By

Published : Jul 29, 2021, 5:11 PM IST

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾക്ക് ഇരയായി നടൻ ജനാർദനന്‍. മലയാളത്തിലെ പ്രശസ്‌ത താരം കെ.ജി ജനാർദനന്‍ മരിച്ചെന്ന് കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ, പ്രചരിച്ചത് വ്യാജ വാർത്തയാണെന്ന് നടന്‍റെ ആരാധകർ വ്യക്തമാക്കി. താരത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ഇവർ അറിയിച്ചു.

Also Read: ഹാസ്യമൊരുക്കാൻ പ്രിയദർശൻ; നവരസയിലെ സമ്മർ ഓഫ് 92 പോസ്റ്റർ

കെ.ജി ജനാർദനന്‍ മരിച്ചെന്ന വാർത്ത വന്നതിന് പിന്നാലെ നിരവധി പേർ സംഭവത്തിൽ പ്രതികരിക്കുകയും വാർത്ത ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെയാണ് വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരാധകർ എത്തിയത്.

ABOUT THE AUTHOR

...view details