കേരളം

kerala

ETV Bharat / sitara

സർവകലാവല്ലഭനൊപ്പം സെൽഫിയോടെ തുടക്കം... 'വിക്ര'ത്തിലേക്ക് ഫഹദ് എത്തി - fahadh faasil lokesh kanagaraj news

കമൽ ഹാസനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ചു കൊണ്ട് വിക്രം സിനിമയുടെ ഷൂട്ടിൽ എത്തിയതായി ഫഹദ് ഫാസിൽ അറിയിച്ചു.

വിക്രത്തിൽ ഫഹദ് ഫാസിൽ വാർത്ത  വിക്രം കമൽ ഹാസൻ വിജയ് സേതുപതി ഫഹദ് ഫാസിൽ വാർത്ത  സർവകലാവല്ലഭൻ കമൽ ഫഹദ് വാർത്ത  fahadh faasil news latest  fahadh faasil kamal hassan news  vikram kamal hassan news  vikram fahadh faasil news  fahadh faasil lokesh kanagaraj news  vijay sethupathi kamal fahadh faasil news
വിക്രം

By

Published : Jul 24, 2021, 5:45 PM IST

ഇന്ത്യൻ സിനിമയിലെ പവർഹൗസുകൾ... കമൽ ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒരുമിച്ച് സ്ക്രീനിലെത്തുന്ന അവിസ്‌മരണീയ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിൽ ഉലകനായകനും മക്കൾ സെൽവനും ഒപ്പം ഫഹദും കേന്ദ്രകഥാപാത്രങ്ങളാകുന്നു.

ജൂലൈ 16ന് വിക്രത്തിന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞതായും സിനിമ നിർമാണപ്രവർത്തനങ്ങളിലേക്ക് കടന്നുവെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനും ലോക്ക് ഡൗണിനും ശേഷം കാമറക്ക് മുൻപിൽ എത്തിയപ്പോൾ ഒരു ഹൈസ്‌കൂൾ റീയൂണിയൻ പോലെയാണ് അനുഭവപ്പെട്ടതെന്ന് കുറിച്ചുകൊണ്ട് കമൽ ഹാസനും ഷൂട്ടിങ് തുടങ്ങിയ വാർത്ത പങ്കുവച്ചിരുന്നു.

കമലിനും ലോകേഷ് കനകരാജിനുമൊപ്പം, വിജയ് സേതുപതി, ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്‌സ് എന്നിവർ ചിത്രീകരണത്തിൽ പങ്കാളിയാകുന്ന വീഡിയോയിൽ എന്നാൽ ഫഹദ് ഫാസിൽ എവിടെയെന്നാണ് മലയാളികൾ തിരഞ്ഞത്.

വിക്രത്തിനൊപ്പം ഫഹദ് ഫാസിൽ... ആദ്യ ചിത്രം

ഇപ്പോഴിതാ, മലയാളികൾ പ്രതീക്ഷിച്ച ആ വാർത്ത എത്തിയിരിക്കുകയാണ്. വിക്രത്തിലേക്ക് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലും പങ്കാളിയായി. കമൽ ഹാസനൊപ്പം എടുത്ത ഒരു സെൽഫി ചിത്രം പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിലാണ് പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. വിക്രം എന്ന കാപ്‌ഷനൊപ്പമാണ് താരം സെൽഫി ചിത്രം പോസ്റ്റ് ചെയ്‌തത്.

More Read:'വിക്രം' തുടങ്ങി; കമൽ ഹാസൻ വീണ്ടും കാമറക്ക് മുന്നിൽ

രണ്ട് താരങ്ങളും ഒറ്റഫ്രെയിമിൽ നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കുള്ളിൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. കാഷ്വൽ ലുക്കിലാണ് ഇരുവരും. സാൾട്ട് ആൻഡ് പേപ്പർ ഹെയർസ്റ്റൈലിൽ സെൽഫിക്ക് ഒരു പുഞ്ചിരിയോടെ കമൽ പോസ് ചെയ്യുന്നു. വട്ടക്കണ്ണടയിലും സാൾട്ട് ആൻഡ് പേപ്പർ താടിയിലും കിടിലൻ ലുക്കിലാണ് ഫഹദ് ഫാസിലും.

വേലു ഭായ് വിത്ത് അലി ഇക്ക എന്ന് കുറിച്ചുകൊണ്ട് നിരവധി പേർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 1987ൽ മണിരത്‌നം സംവിധാനം ചെയ്‌ത ഗാങ്‌സ്റ്റർ ചിത്രത്തിലെ കമൽ ഹാസന്‍റെ കഥാപാത്രമാണ് വേലു നായ്‌ക്കർ. അടുത്തിടെ റിലീസ് ചെയ്‌ത മഹേഷ് നാരായണൻ ചിത്രം മാലിക്കിൽ ഫഹദ് ഫാസിൽ സുലൈമാൻ അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ABOUT THE AUTHOR

...view details