ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ നിർമിക്കുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. സിനിമ ചിത്രീകരണത്തിനിടെ ഫഹദിന് പരിക്കേറ്റതോടെ നിർമാണം മുടങ്ങിയിരുന്നു. പിന്നീട് ലോക്ക് ഡൗണിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം വീണ്ടും വൈകിയിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഇളവുകൾ നൽകിയത്. ഇതോടെ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ബ്രോ ഡാഡി ചിത്രങ്ങളും ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിലേക്ക് തിരിക്കുകയാണ്.
മലയൻകുഞ്ഞിനായി വീണ്ടും ഫഹദ് ഫാസിൽ
ഇപ്പോഴിതാ, മലയൻ കുഞ്ഞിന്റെ ചിത്രീകരണം വെള്ളിയാഴ്ച കൊച്ചിയിൽ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത. സർക്കാരിന്റെ കർശന മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. സിനിമക്കായുള്ള പരിശീലനവും ഇൻഡോർ ഷൂട്ടിങ്ങും തിങ്കളാഴ്ച തന്നെ ആരംഭിച്ചു കഴിഞ്ഞു.
More Read: അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നു; 'മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക് എത്തി
മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ ആണ്. മാലിക്കിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. സിനിമയുടെ എഡിറ്ററും മഹേഷ് തന്നെയാണ്.
വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്ത് എത്തുന്നത്. വീണ്ടും മകനും അച്ഛനും ഒരുമിച്ചൊരു ചിത്രത്തിനായി ഒരുമിക്കുന്നതിലെ ആകാംക്ഷയിലാണ് ആരാധകരും.