കേരളം

kerala

ETV Bharat / sitara

Fahadh Faasil in Mari Selvaraj Movie | ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ്‌ ഫാസില്‍ - Keerthi Suresh Udhayanidhi Stalin movie

Fahadh Faasil in Mari Selvaraj movie : മാരി ശെല്‍വരാജ്‌ ചിത്രത്തില്‍ വില്ലനായി ഫഹദ്‌ ഫാസില്‍

Fahadh Faasil in Mari Selvaraj movie  ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ്‌ ഫാസില്‍  Fahadh Faasil as Udhayanidhi Stalin's villain  Fahadh Faasil in Mari Selvaraj movie  Keerthi Suresh Udhayanidhi Stalin movie  Fahadh Faasil Kollywood Tollywood entry
Fahadh Faasil in Mari Selvaraj movie : ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ്‌ ഫാസില്‍

By

Published : Jan 4, 2022, 1:11 PM IST

Fahadh Faasil as Udhayanidhi Stalin's villain : ഉദയനിധി സ്‌റ്റാലിന്‍റെ വില്ലനായി ഫഹദ്‌ ഫാസില്‍. ഉദയനിധി സ്‌റ്റാലിനെ നായകനാക്കി മാരി ശെല്‍വരാജ്‌ ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദ്‌ പ്രതിനായക വേഷത്തിലെത്തുന്നത്.

Fahadh Faasil in Mari Selvaraj movie : ധനുഷ്‌ ചിത്രം 'കര്‍ണ്ണന്‍', 'പരിയേറും പെരുമാള്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ മാരി ശെല്‍വരാജ്‌. ഈ സിനിമകള്‍ക്ക് ശേഷം മാരി ശെല്‍വരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദും ഉദയനിധിയും നേര്‍ക്കുനേര്‍ എത്തുന്നത്.

Keerthi Suresh Udhayanidhi Stalin movie : ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ ആണ് ഉദയനിധി സ്‌റ്റാലിന്‍റെ നായികയായെത്തുന്നത്. വടിവേലുവും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. അതേസമയം ചിത്രത്തിന്‍റെ പേര്‌, പ്രമേയം തുടങ്ങിയ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Also Read : ആളിപ്പോള്‍ നാടനല്ല, സ്‌റ്റൈലിഷ്‌ ലുക്കില്‍ നിമിഷ സജയന്‍

'നെഞ്ചുക്ക്‌ നീതി'യുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഉദയനിധി സ്‌റ്റാലിന്‍ മാരി ശെല്‍വരാജ്‌ ചിത്രത്തിലേയ്‌ക്ക്‌ കടക്കുക. 'ആര്‍ട്ടിക്കിള്‍ 15' എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് 'നെഞ്ചുക്ക്‌ നീതി'. അതേസമയം ധ്രുവ്‌ വിക്രമിനെ നായകനാക്കി കബഡിയെ ആസ്‌പദമാക്കി സ്‌പോര്‍ട്‌സ്‌ ഡ്രാമ വിഭാഗത്തിലൊരുക്കുന്ന സിനിമയുടെ തിരക്കിലാണിപ്പോള്‍ മാരി ശെല്‍വരാജ്‌.

Fahadh Faasil Kollywood Tollywood entry : ഫഹദ്‌ ഇതാദ്യമായല്ല തമിഴകത്ത് വില്ലന്‍ വേഷത്തിലെത്തുന്നത്. ഏറ്റവും ഒടുവിലായി അല്ലു അര്‍ജുന്‍ നായകനായെത്തിയ 'പുഷ്‌പ'യിലാണ് ഫഹദ്‌ പ്രതിനായകനായത്. തെലുങ്കിലെ ഫഹദിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'.

2017ല്‍ 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് ഫഹദ്‌ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇതിലും ഫഹദ്‌ വില്ലനായിരുന്നു. പിന്നീട് 'സൂപ്പര്‍ ഡീലക്‌സ്‌' എന്ന സിനിമയിലും താരം വേഷമിട്ടു. കമല്‍ ഹാസന്‍റെ 'വിക്രം' എന്ന ചിത്രത്തിലെ ഫഹദിന്‍റെ വരവിനായും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details