കേരളം

kerala

ETV Bharat / sitara

ജോജിക്ക് പാക്കപ്പ്, സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ - Joji movie shooting Wrap Up

വില്യം ഷേക്‌സ്‌പിയറിന്‍റെ വിശ്വവിഖ്യാത നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്

ജോജി സിനിമ പാക്കപ്പ്  മലയാള സിനിമ ജോജി  ഫഹദ് ഫാസില്‍ ജോജി പാക്കപ്പ്  ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ സിനിമകള്‍  ജോജി സിനിമ വാര്‍ത്തകള്‍  Fahadh Faasil Dileesh Pothan news  Fahadh Faasil Dileesh Pothan  Joji movie shooting Wrap Up  Fahadh Faasil Dileesh Pothan movies
ജോജിക്ക് പാക്കപ്പ്

By

Published : Jan 13, 2021, 9:40 AM IST

ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രം ജോജിയുടെ ചിത്രീകരണം പൂര്‍ത്തിയായി. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രങ്ങളിലെ സംവിധായകൻ-നായകൻ കൂട്ടുകെട്ട് ആവർത്തിക്കുന്ന ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. വില്യം ഷേക്‌സ്‌പിയറിന്‍റെ വിശ്വവിഖ്യാത നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ജോജിയുടെ ചിത്രീകരണം കോട്ടയത്തും എരുമേലിയിലുമാണ് പ്രധാനമായും നടന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. കിരൺ ദാസാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഭാവനാ സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകളിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ജോജി നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഉടന്‍ പുറത്തുവിട്ടേക്കും. ഷമ്മി തിലകന്‍, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details