വേലയ്ക്കാരൻ, സൂപ്പർ ഡീലക്സ് ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ വീണ്ടും തമിഴിലേക്ക്. ഫഹദിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രം ഉലകനായകൻ കമൽ ഹാസനൊപ്പമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന വിക്രം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ശിവകാർത്തികേയൻ നായകനായ വേലക്കാരൻ ചിത്രത്തിൽ ഫഹദിന്‍റേത് നെഗറ്റീവ് റോളായിരുന്നു. വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്സിൽ സാമന്തയുടെ ജോഡിയായിയെത്തി ഒരിക്കൽ കൂടി താരം തമിഴകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വിക്രം എന്ന് പേരിട്ടിരുക്കുന്ന പുതിയ സിനിമയിലും ഫഹദ് ഫാസിലിന്‍റെ ഗംഭീരപ്രകടനത്തിനായി മലയാളികളും തമിഴകവും ഉറ്റുനോക്കുന്നു.
കമൽ ഹാസന്‍റെ 'വിക്ര'മിൽ ഫഹദ് ഫാസിലും; സംവിധാനം ലോകേഷ് കനകരാജ് - lokesh kanagaraj vikram kamal hassan news
ഫഹദ് ഫാസിൽ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം. കമൽ ഹാസന്‍റെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ചിത്രമാണിത്.
![കമൽ ഹാസന്‍റെ 'വിക്ര'മിൽ ഫഹദ് ഫാസിലും; സംവിധാനം ലോകേഷ് കനകരാജ് ഫഹദ് ഫാസിൽ ലോകേഷ് കനകരാജ് സിനിമ വാർത്ത ലോകേഷ് കനകരാജ് കമൽ ഹാസൻ വിക്രം വാർത്ത കമൽ ഹാസൻ വിക്രം സിനിമ വാർത്ത lokesh kanagaraj directrial vikram latest news fahadh faasil co star with kamal hassan latest news fahadh faasil lokesh kanagaraj film news lokesh kanagaraj vikram kamal hassan news fahad tamil movies news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11311634-thumbnail-3x2-kamalfahad.jpg)
കമൽ ഹാസന്‍റെ വിക്രമിൽ ഫഹദ് ഫാസിലും
കമൽ ഹാസന്‍റെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു വിക്രം. മാനഗരം, കൈതി, മാസ്റ്റർ ചിത്രങ്ങളുടെ സംവിധായകനാണ് ലോകേഷ് കനകാരജ്. രാജ് കമൽ ഫിലിം ഇന്‍റർനാഷണലിന്‍റെ ബാനറിലാണ് ആക്ഷൻ ത്രില്ലർ ചിത്രം നിർമിക്കുന്നത്. അതേ സമയം, ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ജോജി ഇന്ന് മുതൽ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചു. തിരക്കഥയിലും സംവിധാനത്തിലും പശ്ചാത്തലസംഗീതത്തിലും അഭിനയപ്രകടനങ്ങളിലും ഗംഭീര പ്രതികരണമാണ് ജോജി നേടുന്നത്.
TAGGED:
കമൽ ഹാസൻ വിക്രം സിനിമ വാർത്ത