കേരളം

kerala

ETV Bharat / sitara

'അല്ലു'വിനെതിരെ 'ഫഹദ്' അപകടകാരിയാകും ; 'പുഷ്‌പ'യിലെ ക്യാരക്‌ടര്‍ ലുക്ക് - അല്ലു അർജുൻ പുഷ്‌പ വാർത്ത

പുഷ്‌പയിലെ ഫഹദ് ഫാസിലിന്‍റെ ക്യാരക്‌ടര്‍ പോസ്റ്റർ പുറത്ത്. 'തിന്മ ഇത്രയും അപകടകരമായിരുന്നില്ല' എന്ന കാപ്‌ഷനോടെയാണ് പോസ്റ്റർ.

allu arjun pushpa news  allu arjun fahadh faasil news  fahadh faasil sukumar news  fahadh faasil telugu film news  അല്ലു ഫഹദ് ഫാസിൽ വാർത്ത  അല്ലു അർജുൻ പുഷ്‌പ വാർത്ത  പുഷ്‌പ സുകുമാർ ഫഹദ് ഫാസിൽ വാർത്ത
പുഷ്‌പ

By

Published : Aug 8, 2021, 5:07 PM IST

തെന്നിന്ത്യൻ സൂപ്പർ താരത്തിനൊപ്പം ഫഹദ് ഫാസിലുമെത്തുമ്പോള്‍ സ്ക്രീനിൽ അവിസ്‌മരണീയമായ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അല്ലു അർജുൻ നായകനാകുന്ന ബഹുഭാഷാചിത്രം പുഷ്‌പയിൽ പ്രതിനായകന്‍റെ വേഷമാണ് ഫഹദിന്. എന്നാൽ, താരത്തിന്‍റെ വില്ലൻ ലുക്ക് ഇതുവരെയും പുഷ്‌പ ടീം പുറത്തുവിട്ടിരുന്നില്ല.

ഫഹദ് ഫാസിലിന്‍റെ ജന്മദിനമായ ഞായറാഴ്‌ച 'പുഷ്‍പ'യിലെ്‍ ക്യാരക്‌ടര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

തിന്മ ഇത്രയും അപകടകരമായിരുന്നില്ല: പുഷ്‌പ കാരക്‌ടർ പോസ്റ്റർ

മിഴികളിലൂടെ അഭിനയത്തിന്‍റെ വ്യത്യസ്‌ത തലങ്ങൾ പ്രകടിപ്പിച്ച നടന്‍റെ തീക്ഷ്ണമായ ഒരു കണ്ണാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഒപ്പം, 'തിന്മ ഇത്രയും അപകടകരമായിരുന്നില്ല' എന്ന ക്യാപ്ഷനും.

സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുഷ്‌പ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ഫഹദിന്‍റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക.

More Read: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യോ 'കെജിഎഫോ'!

സുകുമാർ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. മിറോസ്ലാവ് കൂബ ബ്രോസെക് ആണ് ഛായാഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് സംഗീതവും കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവയുടെ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details