"ഐ ആം എ ചാംപ്യൻ..." നൂലുപോയ നൂറുപട്ടങ്ങളുമായാണ് ഫഹദ് ഫാസിലിന്‍റെ വരവ്. പാട്ടിനവസാനമാകട്ടെ സൂപ്പർ സ്റ്റൈലിൽ ഫഹദിനൊപ്പം നസ്രിയ നസീമും എത്തുന്നുണ്ട്. ട്രാന്‍സിലെ ജാക്‌സൺ വിജയൻ സംഗീതം നല്‍കിയ വീഡിയോ ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മുഹമ്മദ് മക്ബൂൽ മൻസൂർ, പ്രദീപ് കുമാർ, ജാക്‌സൺ വിജയൻ എന്നിവരാണ്. അന്‍വര്‍ റഷീദ് സംവിധാനവും അമൽ നീരദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ നിർമാണവും അന്‍വര്‍ റഷീദാണ്.
നൂലുപോയ നൂറുപട്ടങ്ങൾ; 'ട്രാന്‍സി'ലെ വീഡിയോ ഗാനം റിലീസ് ചെയ്‌തു - Nazriya Nazim
ജാക്‌സൺ വിജയൻ സംഗീതമൊരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ രചന വിനായക് ശശികുമാറാണ്. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും

ട്രാന്‍സ്
ഗൗതം വസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ട്രാൻസിലെ മറ്റ് താരങ്ങൾ. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് ഫഹദിനൊപ്പമാണെന്നതിനാൽ ആരാധകരും ആവേശത്തിലാണ്. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും.