മലയാളത്തിന്‍റെ ക്യൂട്ട് താരം നസ്രിയക്ക് ഇന്ന് 27ാം ജന്മദിനമാണ്. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ കൊണ്ടും സ്‌റ്റൈലിഷ് ലുക്കുകള്‍ കൊണ്ടും ഈ ദിനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ നസ്രിയയുടെ ട്രോളുകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നസ്രിയ ബര്‍ത്ത്‌ഡേ ട്രോള്‍സ് എന്ന പേരിലാണിത്. മലയാളത്തിന്‍റെ എക്‌സ്‌പ്രെഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നസ്രിയയുടെ പലവിധ ഭാവങ്ങള്‍ ട്രോളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ Nazriya birthday trolls
ചുരുങ്ങിയ നാള്‍ കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. നടി തന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍, തന്‍റെ യാത്രാ വിശേഷങ്ങള്‍, ഫഹദുമൊന്നിച്ചുള്ള സ്‌നേഹ നിമിഷങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ പങ്കുവയ്‌ക്കാറുണ്ട്.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ 'നേരം', 'രാജാ റാണി', 'ഓം ശാന്തി ഓശാന', 'ബാംഗ്ലൂര്‍ ഡെയ്‌സ്' തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായ നസ്രിയ മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും സജീവമാണ്.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ അവതാരകയായി മിനി സ്‌ക്രീനിലെത്തിയ ശേഷമായിരുന്നു നസ്രിയയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2006ല്‍ 'പളുങ്ക്' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ 'മാഡ് ഡാഡ്' എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ 2014ലായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. മലയാളത്തിലെ മാതൃകാ ദമ്പതികള്‍ എന്നാണ് ഫഹദും നസ്രിയയും അറിയപ്പെടുന്നത്. അഞ്ജലി മേനോന്‍ ചിത്രം 'ബാംഗ്ലൂര്‍ ഡേയ്‌സ്' സെറ്റില്‍ വച്ചുള്ള പരിചയമാണ് ഫഹദിനെയും നസ്രിയയെയും വിവാഹത്തിലെത്തിച്ചത്. 'ബാംഗ്ലൂര്‍ ഡേയ്‌സില്‍' ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്‍മാരായാണ് വേഷമിട്ടത്. ഈ വേഷം പിന്നീട് ജീവിതത്തിലും അണിയുകയായിരുന്നു.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത നസ്രിയ 2018ല്‍ അഞ്ജലി മേനോന്‍റെ 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയില്‍ തിരികെയെത്തുന്നത്. 'അന്‍റെ സുന്ദരനിക്കി' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ തെലുങ്ക് സിനിമ. 'ട്രാന്‍സ്', 'മണിയറയിലെ അശോകന്‍' എന്നിവയായിരുന്നു താരത്തിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍. 2020ല്‍ പുറത്തിറങ്ങിയ 'ട്രാന്‍സിലും' ഫഹദ് ആയിരുന്നു നായക സ്ഥാനത്ത്.
എക്‌സ്‌പ്രെഷന്‍ ക്വീനിന് ബര്‍ത്ത്‌ഡേ ട്രോളുകള്‍ Also Read : നസ്രിയയുടെ വിവിധ ഭാവപകര്‍ച്ചകള്‍... പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ