'ഈശ്വരനാ'യി നടൻ സിമ്പു എത്തുന്നു, ഫസ്റ്റ്ലുക്ക് പുറത്ത് - Silambarasan TR new movie
സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ ഒരുക്കുന്നത്. നടൻ സിമ്പുവും സിനിമയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്

തമിഴ് നടന്‍ സിമ്പു കേന്ദ്രകഥാപാത്രമാകുന്ന പുതിയ സിനിമ വരുന്നു. ഈശ്വരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പാമ്പിനെ തോളിലിട്ട് നില്‍ക്കുന്ന സിമ്പുവാണ് പോസ്റ്ററിലുള്ളത്. സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ ഒരുക്കുന്നത്. നടൻ സിമ്പുവും സിനിമയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾ തമിഴ്‌നാട്ടിലെ ദിണ്ടുഗലില്‍ പുരോഗമിക്കുകയാണ്. സിനിമ പൊങ്കൽ റിലീസായി എത്തുമെന്നാണ് വിവരങ്ങള്‍. സിമ്പുവുമായി ഇതാദ്യമായാണ് സംവിധായകൻ ശുചീന്ദ്രൻ ഒന്നിക്കുന്നത്. വെണ്ണിള കബഡി കുഴു, നാൻ മഹാൻ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രൻ. നിധി അഗർവാളായിരിക്കും സിനിമയിൽ നായികയായി എത്തുക. സംഗീത സംവിധാനം ചെയ്യുന്നത് എസ്.ധമനാണ്. തിരു എന്ന് അറിയപ്പെടുന്ന തിരുനാവുക്കരസ് ഛായാഗ്രാഹണവും ആന്‍റണി എഡിറ്റിങ്ങും നിർവഹിക്കുന്നു.