കേരളം

kerala

ETV Bharat / sitara

ദൃശ്യം പല വേർഷൻ; ചിത്രം പങ്കുവെച്ച് എസ്‌തർ അനിൽ - drishyam in different language news

പല ഭാഷകളിൽ ഒരുങ്ങിയ ദൃശ്യം സിനിമയുടെ ചിത്രം ബാലതാരം എസ്തർ അനിൽ പങ്കുവെച്ചു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ചൈനീസ്, സിംഹള ഭാഷകളിലാണ് ദൃശ്യം റീമേക്ക് ചെയ്‌തിട്ടുള്ളത്

ദൃശ്യം പല വേർഷൻ എസ്‌തർ അനിൽ വാർത്ത  എസ്‌തർ അനിൽ ദൃശ്യം വാർത്ത  എസ്‌തർ ദൃശ്യം സിനിമ വാർത്ത  esther anil shares drishyam remake version news latest  drishyam remake photo esther news  drishyam in different language news  drishyam through different people news latest
ചിത്രം പങ്കുവെച്ച് എസ്‌തർ അനിൽ

By

Published : Feb 27, 2021, 10:56 PM IST

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത് 2013ൽ പുറത്തിറങ്ങിയ ദൃശ്യം ഒരു ഫാമിലി ത്രില്ലർ എന്നതിന് പുറമെ ചിത്രത്തിന്‍റെ അസാമാന്യ തിരക്കഥയിലും ട്വിസ്റ്റിലും പ്രശസ്‌തി നേടിയിരുന്നു. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിൽ സിനിമ റീമേക്ക് ചെയ്‌തു. ചൈനീസ് ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രവും ദൃശ്യമായിരുന്നു. ചൈനീസ് ഭാഷയിലും ഇന്ത്യയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിംഹളയിലും ചിത്രം പുനഃസൃഷ്‌ടിക്കപ്പെട്ടു. ഹോളിവുഡിലേക്കും മലയാള ചിത്രത്തിന്‍റെ ഖ്യാതി വളരുകയാണ്. ഹോളിവുഡിൽ ഇതുവരെ സിനിമ പുറത്തിറങ്ങിയിട്ടില്ലെങ്കിലും റീമേക്കിനൊരുങ്ങുന്നുവെന്ന വാർത്തയും വന്നിട്ടുണ്ട്.

ഇപ്പോഴിതാ, പല ഭാഷകളിൽ ഒരുങ്ങിയ ദൃശ്യത്തിന്‍റെ ചിത്രമാണ് ബാലതാരം എസ്തർ അനിൽ പങ്കുവെച്ചത്. "ദൃശ്യം... പല ആളുകളിലൂടെ.." എന്ന കാപ്‌ഷനും ചിത്രത്തിനൊപ്പം താരം പങ്കുവെച്ചു. ദൃശ്യത്തിൽ അനുമോളുടെ വേഷം ചെയ്‌ത് പ്രേക്ഷകഹൃദയം കീഴടക്കിയ എസ്തർ തന്നെയാണ് തെലുങ്കിലും തമിഴിലും ഇളയമകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

തമിഴിൽ കമൽ ഹാസനും ഗൗതമിയുമായിരുന്നു മുഖ്യവേഷത്തിലെത്തിയത്. തെലുങ്കിൽ വെങ്കിടേഷും മീനയുമെത്തിയപ്പോൾ കന്നഡ ഭാഷയിൽ രവിചന്ദ്രനും മലയാളി നടി നവ്യ നായരും അഭിനയിച്ചു. ഹിന്ദിയിൽ അജയ് ദേവ്‌ഗണിനൊപ്പം ശ്രിയ ശരണാണ് ഭാര്യയുടെ വേഷത്തിലെത്തിയത്. ശ്രീലങ്കൻ ഭാഷയായ സിംഹളയിൽ ജാക്സൺ ആന്തണി, ദിൽഹാനി ഏകനായകേ എന്നിവരായിരുന്നു മുഖ്യതാരങ്ങൾ.

ABOUT THE AUTHOR

...view details