ഷൂട്ടിങ്ങിനെത്തുമ്പോള്‍ താമസിക്കുന്നതിന് സൂപ്പര്‍താരങ്ങള്‍ക്കും പ്രധാനപ്പെട്ട ആളുകള്‍ക്കും മാത്രം ആഢംബര സൗകര്യങ്ങള്‍ നല്‍കുന്ന രീതിയാണ് സാധരണയായി സിനിമാ മേഖലയില്‍ ഉള്ളത്. മറ്റുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് സാധാരണ മുറികള്‍ നല്‍കും. അത്തരക്കാര്‍ പലപ്പോഴും കൊതുക് ശല്യം സഹിച്ചും മറ്റുമാണ് ഇടുങ്ങിയ മുറികളില്‍ താമസിക്കുക. അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ആരും അന്വേഷിക്കാറുമില്ല. എന്നാല്‍ അത്തരം രീതികളെല്ലാം പൊളിച്ചെഴുതുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് നായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് താമസിക്കുന്നതിനാണ് തരംതിരിവില്ലാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറികള്‍ ഒരുക്കിയത്. ആരെയും തരംതിരിച്ച് നിര്‍ത്തിയിട്ടില്ല. ഇത് സംബന്ധിച്ചുള്ള വീഡിയോ സിനിമയില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിക്കുന്ന മനു മാളികയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ പൃഥ്വിരാജിനെയും മറ്റ് അണിയറപ്രവര്‍ത്തകരേയും തേടി അഭിനന്ദന പ്രവാഹമാണ്.
എല്ലാവര്‍ക്കും തുല്യപരിഗണന; മാതൃകയായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് - Prithviraj Productions latest news
പൃഥ്വിരാജ് നായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് താമസിക്കുന്നതിനാണ് തരംതിരിവില്ലാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറികള്‍ ഒരുക്കിയത്
എല്ലാ സൗകര്യങ്ങളുമടങ്ങിയ മുറിയുടെ വീഡിയോയാണ് മനു ചെറുകുറിപ്പോടെ പങ്കുവെച്ചത്. ‘കേരളാ സിനി ഔട്ട്‌ഡോർ യൂണിറ്റിൽ വർക്ക് ചെയ്തിട്ട് ആദ്യമായാണ് ഒരു സിനിമയിലെ ലൈറ്റ്മാന് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ലഭിക്കുന്നത്. ഇത് ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600, 700 രൂപ കൊടുക്കുമ്പോൾ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു' മനു കുറിച്ചു. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീൻ പോളാണ് സംവിധാനം. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.