കേരളം

kerala

ETV Bharat / sitara

സൂപ്പര്‍ ഹീറോയായി ആന്‍സണ്‍ പോള്‍ : ദി ഗാംബ്ളര്‍ ട്രെയിലര്‍ കാണാം - ടോണി ഇമ്മട്ടി

സംവിധായകന്‍ ടോണി ഇമ്മട്ടി സംവിധാനം ചെയ്യുന്ന ദി ഗാംബ്ളറിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഐഒ മാന്‍ എന്ന ഒരു സൂപ്പര്‍ ഹീറോ വേഷത്തിലാണ് ആന്‍സന്‍ പോള്‍ എത്തുന്നത്

സൂപ്പര്‍ ഹീറോയായി ആന്‍സണ്‍ പോള്‍ : ദി ഗാംബ്ളര്‍ ട്രെയിലര്‍ കാണാം

By

Published : May 12, 2019, 11:13 PM IST

നടന്‍ ആന്‍സണ്‍ പോള്‍ ഐഒ മാന്‍ എന്ന ഒരു സൂപ്പര്‍ ഹീറോ വേഷത്തിലെത്തുന്ന ദി ഗാംബ്ളര്‍ ഉടന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധായകനായി അരങ്ങേറിയ ടോണി ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ അവതരിപ്പിച്ചത്.

ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്‍റെ പ്രമേയം രൂപപ്പെടുത്തിയത്. കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വില്ലന്‍മാരെ നേരിടുന്ന സൂപ്പര്‍ ഹീറോയായാണ് ആന്‍സണ്‍ ചിത്രത്തിലെത്തുന്നത്. മാസ്റ്റര്‍ ജോര്‍ജ്, രൂപേഷ് പീതാംബരന്‍, സിജോയ് ജോസ്, ജോസഫ് അന്നംക്കുട്ടി ജോസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃശൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നേരത്തേ കല വിപ്ലവം പ്രണയം എന്ന ചിത്രത്തില്‍ ആന്‍സന്‍ പോള്‍ നായക വേഷത്തില്‍ എത്തിയിരുന്നു. അബ്രഹാമിന്‍റെ സന്തതികളിലെ മമ്മൂട്ടിയുടെ അനിയന്‍ വേഷത്തിലൂടെയും ആന്‍സണ്‍ കൈയടി നേടിയിരുന്നു. ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details