റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം ശുഭരാത്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ആലമീനിദിന്‍ എന്ന് തുടങ്ങുന്ന മനോഹരമായ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നടന്‍ ദിലീപാണ് ഗാനം റിലീസ് ചെയ്തത്. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നിരിക്കുന്നത്. ബിജിബാലും സൂരജ് സന്തോഷും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പെരുന്നാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കോടതിസമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണിത്. അനു സിത്താര നായികയായി എത്തുന്ന ചിത്രം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെ.പിയാണ് സംവിധാനം ചെയ്യുന്നത്.
ഈദ് സമ്മാനമായി എത്തി ബിജിബാലിന്‍റെ മധുര ശബ്ദത്തില്‍ ശുഭരാത്രിയിലെ ഗാനം - anusithara
ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആലമിനീദിന്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും സൂരജ് സന്തോഷുമാണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഈദ് സമ്മാനമായി എത്തി ബിജിബാലിന്‍റെ മധുര ശബ്ദത്തില്‍ ശുഭരാത്രിയിലെ ഗാനം
ചിത്രത്തില്‍ ദിലീപിന്‍റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശാ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്.