തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം 'ഓ ബേബി'യുടെ ടീസര്‍ പുറത്തിറങ്ങി. മിസ് ഗ്രാനി എന്ന ദക്ഷിണ കൊറിയന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുപതുകാരിയുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഒരു എഴുപതുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
ക്യൂട്ട് ആന്‍റ് കൂള്‍ സാമന്ത; 'ഓ ബേബി' ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍ - nagashurya
സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം 'ഓ ബേബിയുടെ' ടീസര്‍ പുറത്തിറങ്ങി.
സാമന്ത
നടി ലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ പുരസ്കാരം നേടിയ ചന്ദ്രമം കാതലു എന്ന ആന്ത്രോളജി ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗശൗര്യയാണ് നായകന്. ബി.വി നന്ദിനി റെഡിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സും ഗുരു ഫിലിംസും പീപ്പിള്‍സ് മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.