കേരളം

kerala

ETV Bharat / sitara

ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കാന്‍ മിസ്റ്റര്‍ ലോക്കലിലെ പാട്ടെത്തി - അനിരുദ്ധ് രവിചന്ദര്‍

ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിച്ച പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹിപ്പ്ഹോപ്പ് തമിഴയാണ് മിസ്റ്റര്‍ ലോക്കലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം മേയ് 17ന് തിയ്യറ്ററുകളിലെത്തും

ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കാന്‍ മിസ്റ്റര്‍ ലോക്കലിലെ പാട്ടെത്തി

By

Published : May 12, 2019, 5:27 PM IST

വേലൈക്കാരന് ശേഷം ആരാധകരുടെ പ്രിയപ്പെട്ട എസ്.കെയും നയന്‍സും ഒന്നിക്കുന്ന മിസ്റ്റര്‍ ലോക്കലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തിടെ പുറത്തിറങ്ങിയ മിസ്റ്റര്‍ ലോക്കലിന്‍റെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. വേലൈക്കാരനിലെ ശിവകാര്‍ത്തികേയന്‍ -നയന്‍താര കൂട്ടുകെട്ട് വന്‍ വിജയമായിരുന്നു. മിസ്റ്റര്‍ ലോക്കലിലെ ഇരുവരും ഒന്നിക്കുന്ന പ്രണയഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ടക്ക്ന്ന് ടക്ക്ന്ന് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഹിപ് ഹോപ്പ് തമിഴയാണ് ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. എം.രാജേഷ് സംവിധാനം നിര്‍വ്വഹിച്ച ചിത്രം മേയ് 17ന് തിയേറ്ററുകളിലെത്തും.

ശിവ കാര്‍ത്തികേയന്‍റെ 13-ാം ചിത്രം എന്ന നിലയില്‍ എസ്‌കെ 13 എന്ന പേരിലാണ് ചിത്രം നേരത്തേ അറിയപ്പെട്ടിരുന്നത്. രാധികയും, സതീഷും, യോഗിബാബുവും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. കെ.ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം. കീര്‍ത്തന എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details